'സീയോന്റെ വീണ്ടെടുപ്പിനായി': രണ്ടാം യെരുശലേം ദൈവാലയ നാശത്തിനു മുമ്പുള്ള നാണയം കണ്ടെത്തി.

‘സീയോന്റെ വീണ്ടെടുപ്പിനായി’: രണ്ടാം യെരുശലേം ദൈവാലയ നാശത്തിനു മുമ്പുള്ള നാണയം കണ്ടെത്തി.

Asia Breaking News Europe

‘സീയോന്റെ വീണ്ടെടുപ്പിനായി’: രണ്ടാം യെരുശലേം ദൈവാലയ നാശത്തിനു മുമ്പുള്ള നാണയം കണ്ടെത്തി.

യെരുശലേം: ആര്‍ക്കിയോളജിക്കല്‍ ഗാര്‍ഡന്‍ ഡേവിഡ്സണ്‍ സെന്ററില്‍ നടന്ന പുരാവസ്തു ഗവേഷണത്തിനിടെ രണ്ടാം യെരുശലേം ദൈവാലയ നാശത്തിനു തൊട്ടു മുമ്പുള്ള അവസാന വര്‍ഷത്തില്‍ യെരുശലേമില്‍ യഹൂദന്മാര്‍ നിര്‍മ്മിച്ചു പുറത്തിറക്കിയ ഒരു വെങ്കല നാണയം കണ്ടെത്തി.

യിസ്രായേല്‍ പുരാവസ്തു അതോറിട്ടിയും സിറ്റി ഓഫ് ഡേവിഡ് യഹൂദ ക്വാര്‍ട്ടര്‍ റീകണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ഡെവലപ്മെന്റ് കമ്പനി എന്നിവയുമായി സഹകരിച്ചാണ് ഖനനം നടത്തിയത്.

ടെമ്പിള്‍ മൌണ്ടിന്റെ തെക്കു പടിഞ്ഞാറന്‍ മൂലയ്ക്കു സമീപം കണ്ടെത്തിയ ഈ അപൂര്‍വ്വ നാണയം റോമക്കാര്‍ക്കെതിരായ മഹത്തായ കലാപത്തിന്റെ നാലാം വര്‍ഷത്തിലാണ് നിര്‍മ്മിച്ചത്.

നാണയത്തിന്റെ മുന്‍ ഭാഗത്ത് പുരാതന എബ്രായ ലിപിയിലുള്ള ആലേഖനം ഉണ്ട്, സീയോന്റെ വീണ്ടെടുപ്പിനായി- കലാപത്തിന്റെ അവസാനം യെരുശലേമിലെ യഹൂദന്മാരുടെ ഹൃദയംഗമായ ആഗ്രഹം പ്രകടമാക്കുന്നതാണ് ഈ നാണയത്തിലെ ചിത്രീകരണവും ആലേഖനവും.

കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ ഒരു അപ്രതീക്ഷിത സമ്മാനം കണ്ടെത്തി: ഞങ്ങളുടെ നാണയ ഗവേഷകനായ യാനിവ് ഡേവിഡ് ലെവി ഇവിടെയെത്തി.

അദ്ദേഹത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് മണ്ണില്‍ പൊതിഞ്ഞ ഒരു നാണയം കണ്ടെത്തി. അത് എടുത്തുകൊണ്ടുപോയി ചില ദിവസങ്ങള്‍ നടത്തിയ പഠനത്തില്‍ അത് മഹാ കലാപത്തിന്റെ നാലാം വര്‍ഷത്തിലെ യഹൂദ വിമതരില്‍ നിന്നുള്ള ഒരു ആശംസയാണെന്ന് മനസ്സിലായത്.

ഐഎഎയിലെ ഗവേഷകയായ വിസ്മോര്‍ റാക്കോ മെല്ലെറ്റ് പറഞ്ഞു. കലാപം പൊട്ടിപ്പുറപ്പെട്ടതിനുശേഷമുള്ള വര്‍ഷങ്ങളുടെ എണ്ണത്തെ ഈ ലിഖിതം സൂചിപ്പിക്കുന്നു.

കൂടാതെ നാണയം എഡി 69-ലെ എബ്രായ ദിവസമായ നിസ്സാന്‍ (മാര്‍ച്ച്-ഏപ്രില്‍) നും എഡി 70-ലെ ആദാര്‍ മാസത്തിനും (ഫെബ്രുവരി-മാര്‍ച്ച്) ഇടയിലുള്ള കാലഘട്ടമാണെന്ന് കൃത്യമായി കണക്കാക്കാന്‍ ഇത് നമ്മെ അനുവദിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.