യിസ്രായേലിന്റെ സൈബര്‍ ആക്രമണം: ഇറാന്റെ 90 മില്യണ്‍ ഡോളര്‍ ക്രിപ്റ്റോ പണം കൊള്ളയടിച്ച് ഹാക്കര്‍മാര്‍
ഇറാന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സെഫാ ബാങ്ക് ഹാക്ക് ചെയ്ത് രേഖകളെല്ലാം കൈക്കലാക്കിയതിനു പിന്നാലെ ഏകദേശം 800 കോടി രൂപയുടെ ക്രിപ്റ്റോ പണവും കൊള്ളയടിച്ച് യിസ്രായേലി ഹാക്കര്‍മാര്‍.
യിസ്രായേലിന്റെ സൈബര്‍ ആക്രമണ ഗ്രൂപ്പായ പ്രിഡേറ്ററി സ്പാരോ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ഇറാനിലെ ഏറ്റവും വലിയ ക്രിപ്റ്റോ കറന്‍സി എക്സ്ചേഞ്ചിനെയാണ് ഈ ആക്രമണം ബാധിച്ചതെന്ന് രാജ്യന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
യിസ്രായേല്‍-ഇറാന്‍ സൈനിക സംഘര്‍ഷം രൂക്ഷമായതിനു പിന്നാലെയാണ് സൈബര്‍ രംഗത്തും ആക്രമണങ്ങള്‍ ശക്തമായത്. പേര്‍ഷ്യന്‍ ഭാഷയിലുള്ള സാമൂഹ്യ മാദ്ധ്യമക്കുറിപ്പിലാണ് ഹാക്കര്‍മാര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്.
ഇറാനിയന്‍ ക്രിപ്റ്റോ എക്സ്ചേഞ്ചിയ നോബിടെക്സിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും രാജ്യന്താര പണമിടപാടുകളെ വെട്ടിച്ച് പണം കടത്തിയിരുന്ന മാര്‍ഗ്ഗമായിരുന്നു നോബിടെക്സെന്നും ഹാക്കര്‍മാര്‍ ആരോപിച്ചു.
ആക്രമണം നടന്നതായി നോബിടെക്സും സ്ഥിരീകരിച്ചു.
ഇതോടെ മുന്‍ കരുതലെന്ന നിലയില്‍ നിക്ഷേപകരുടെ ക്രിപ്റ്റോ ഇടപാടുകള്‍ റദ്ദാക്കിയിരിക്കുകയാണ്.