33 ക്രൈസ്തവര്‍ വിയറ്റ്നാം ജയിലുകളില്‍ നീതിയ്ക്കായി കാത്തിരിക്കുന്നു
വിയറ്റ്നാമില്‍ വിശ്വാസത്തിന്റെ പേരില്‍ വിവിധ ജയിലുകളില്‍ കഴിയുന്നത് 33 പേരൊട്ടസ്റ്റന്റ് ക്രൈസ്തവര്‍ . ഇവര്‍ മോചനത്തിനായി കാത്തിരിക്കുകയാണ്. ഈ വര്‍ഷം 79 പേരെയാണ് അറസ്റ്റു ചെയ്ത് ജയിലില്‍ അടച്ചത്. ഇതില്‍ 33 പേരും ക്രൈസ്തവരാണ്. ബാക്കിയുള്ളവര്‍ രാഷ്ട്രീയക്കാരും, സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകരുമാണ്.
വിയറ്റ്നാം ഹ്യൂമണ്‍ റൈറ്റ്സ് നെറ്റ്വര്‍ക്ക് എന്ന മനുഷ്യാവകാശ സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരം.
രാജ്യത്ത് മതസ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും അടിച്ചമര്‍ത്തപ്പെടുന്നു. കടുത്ത വിവേചനവും അറസ്റ്റുകളും, തടവിലാക്കലുകളും കൊണ്ട് ജനത്തെ ബുദ്ധിമുട്ടിക്കുകയാണ്. രാജ്യത്ത് പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളായ ക്രൈസ്തവര്‍ക്ക് കടുത്ത വിവേചനവും ഉപദ്രവങ്ങളും തടങ്കല്‍ പാളയങ്ങളുമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
സുവിശേഷ പ്രവര്‍ത്തകരെയും സഭാ നേതാക്കളെയും രാജ്യത്തിനെതിരായി പ്രവര്‍ത്തിച്ചു എന്ന പേരില്‍ അറസ്റ്റു ചെയ്യുകയും വീടുകളിലും സ്ഥാപനങ്ങളിലും മറ്റും റെയ്ഡുകള്‍ നടത്തി രേഖകളും മറ്റ് സ്വത്തുക്കളും പിടിച്ചെടുക്കുക പതിവാണ്.
*** വ്യക്തമായ ക്രിസ്തീയ വീക്ഷണകോണിൽ നിന്ന് അസോസിയേറ്റഡ് പ്രസ്സിൽ നിന്നുള്ള റിപ്പോർട്ടിംഗിനൊപ്പം ഏറ്റവും പുതിയ വാർത്തകൾ നിങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ദയവായി ഡിസൈപ്പിൾസ് ന്യൂസ് വാർത്താക്കുറിപ്പുകൾക്കായി https://www.facebook.com/groups/882961111767908/ . ഡിസൈപ്പിൾസ് ന്യൂസ് അപ്ലിക്കേഷൻ ഡൗൺലോഡുചെയ്യുക. https://play.google.com/store/apps/details?id=com.disciples.newsapp
വാട്ട്‌സ്ആപ്പ് 00919895464665 ***

