ഞാന്‍ ഹമാസ് തടവിലായിരുന്നപ്പോള്‍ ദൈവത്തില്‍നിന്ന് അടയാളങ്ങള്‍ ചോദിച്ചു, അവ ലഭിച്ചു. മോചിതയായ പട്ടാളക്കാരി മെഗിദിഷ്

ഞാന്‍ ഹമാസ് തടവിലായിരുന്നപ്പോള്‍ ദൈവത്തില്‍നിന്ന് അടയാളങ്ങള്‍ ചോദിച്ചു, അവ ലഭിച്ചു. മോചിതയായ പട്ടാളക്കാരി മെഗിദിഷ്

Asia Breaking News Top News

ഞാന്‍ ഹമാസ് തടവിലായിരുന്നപ്പോള്‍ ദൈവത്തില്‍നിന്ന് അടയാളങ്ങള്‍ ചോദിച്ചു, അവ ലഭിച്ചു. മോചിതയായ പട്ടാളക്കാരി മെഗിദിഷ്

ടെല്‍ അവീവ്: ഗാസയിലെ ഹമാസ് തടങ്കലില്‍ നിന്ന് മോചിക്കപ്പെട്ട ആദ്യത്തെ ബന്ദിയായ ഒറി മെഗദിഷ് ബുധനാഴ്ച സംപ്രേഷണം ചെയ്ത ഒരു ചാനല്‍ പരിപാടിയില്‍ തന്റെ തടവിലെ കഷ്ടപ്പാടുകള്‍ക്ക് പിന്നിലെ വ്യക്തിപരമായ കഥയും ഒരു നിമിഷം പോലും തന്നെ വിട്ടു പോകാത്ത വിശ്വാസവും വെളിപ്പെടുത്തി.

ദൈവം എന്റെ അരികില്‍ ഉണ്ടെന്നും എന്നെ നിരീക്ഷിക്കുന്നുണ്ടെന്നും അവിടെനിന്ന് എന്നെ പുറത്തുകൊണ്ടുവരുമെന്നും എനിക്ക് വിശ്വാസമുണ്ടായിരുന്നു. മെഗിദിഷ് പറയുന്നു.

മുകളില്‍നിന്ന് അടയാളങ്ങള്‍ക്കായി അവള്‍ ആവര്‍ത്തിച്ച് അന്വേഷിച്ചു. ഞാന്‍ ഒരു ചോദ്യം ചോദിച്ചു. ഞാന്‍ ഇവിടെനിന്ന് പുറത്തു കടക്കണമെങ്കില്‍ ഒരു കുതിച്ചു ചാട്ടം ഉണ്ടാകട്ടെ എന്നതുപോലെ പിന്നെ ഒരു കുതിച്ചു ചാട്ടം ഉണ്ടായി.

എല്ലാ വിധ അടയാളങ്ങളും ഉണ്ടായിരുന്നു. മറ്റൊരു അവസരത്തില്‍ സ്വര്‍ഗ്ഗത്തില്‍നിന്നുള്ള ഒരു അടയാളമായി ഒരു ചിത്രശലഭത്തെ കാണിച്ചു തരാനും അവള്‍ ദൈവത്തോടു അപേക്ഷിച്ചു.

പെട്ടന്നു പിടികൂടിയവരില്‍ ഒരാള്‍ വളരെ വര്‍ണാഭമായ ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള കളിപ്പാട്ടം പുറത്തെടുത്തു. ഞാന്‍ പുഞ്ചിരിക്കാന്‍ തുടങ്ങി. ദൈവം എന്നോടൊപ്പം ഉണ്ടെന്നു എനിക്കു തോന്നി.

തടവിലായിരുന്ന മൂന്നാമത്തെ ശബത്ത് വേളയില്‍ അവളെ തടവിലാക്കിയിരുന്ന വീട്ടില്‍ ഐഡിഎഫ് ബോംബാക്രമണം നടത്തി. സീലിംഗ് തകര്‍ന്നു. വീട് തീയില്‍ മുങ്ങി. എനിക്ക് പരിക്കേറ്റതായിപ്പോലും എനിക്ക് തോന്നിയില്ല.

പിന്നാടാണ് എനിക്ക് തലയോട്ടിയില്‍ ഒടിവുണ്ടെന്ന് മനസ്സിലാക്കിയത്. തടവില്‍വച്ച് തന്നെ ചികിത്സിച്ച ഡോക്ടര്‍മാര്‍ അനസ്തേഷ്യ നല്‍കാതെ തന്റെ മുഖം തുന്നിച്ചേര്‍ത്തതായി മെഗിദിഷ് ഓര്‍പ്പിച്ചു. അത് വിവരിപ്പാന്‍ കഴിയാത്ത വേദനയായിരുന്നു. അവള്‍ പറഞ്ഞു.

യിസ്രായേല്‍ സൈന്യം ഓപ്പറേഷനിലൂടെ രക്ഷിക്കാന്‍ ശ്രമിക്കുന്ന സമയത്ത് മെഗിദിഷ് ഉറങ്ങുകയായിരുന്നു. പുറത്ത് വെടിയൊച്ച കേള്‍ക്കുന്നു. എന്തോ സംഭവിക്കുന്നുവെന്ന് മനസ്സിലാക്കുമ്പോള്‍ ഞാന്‍ ഫ്രിഡ്ജിന്റെ പിന്നിലേക്ക് പോയി കുനിഞ്ഞ് നിന്നു.

ഞാന്‍ ഹീബ്രുവില്‍ നിലവിളിച്ചു. അവളുടെ മുമ്പില്‍ നടന്നത് ഒരു രക്ഷാപ്രവര്‍ത്തനമാണോ എന്നു സംശയമുണ്ടായിരുന്നു. മറ്റൊരു തട്ടിക്കൊണ്ടുപോകലാണോ എന്നു ഞാന്‍ സംശയിച്ചു. എന്റെ ഹീബ്രു നിലവിളി കേട്ട് മറ്റൊരു ഐഡിഎഫ് പോരാളി എന്നെ നോക്കി. അപ്പോള്‍ ഞാന്‍ ധൈര്യപ്പെട്ടു എന്നെ രക്ഷിക്കുകയാണെന്ന് മനസ്സിലായി.

ഒക്ടോബര്‍ 7-ന് ഹമാസ് ആക്രമണത്തിനുശേഷം തട്ടിക്കൊണ്ടുപോയ 240 പേരില്‍ ഒരുവളായ മെഗിദിഷ് ആണ് ആദ്യമായി യിസ്രായേല്‍ മോചിപ്പിച്ച ബന്ദി.

എല്ലാം ദൈവത്തിനു മഹത്വം നല്‍കി ഇപ്പോള്‍ സാക്ഷീകരിക്കുകയാണ് 20-കാരിയായ മെഗിദിഷ് എന്ന യഹൂദ പെണ്‍കുട്ടി. യിസ്രായേലിലെ നിയമം അനുസരിച്ച് 18 വയസു കഴിഞ്ഞ യുവാക്കള്‍ നിര്‍ബന്ധമായി പട്ടാള സേവനം ചെയ്യണം എന്നതിനാലാണ് ഒരു പട്ടാളക്കാരിയായിത്തീര്‍ന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.