ട്രംപ് ഭരണത്തിന്റെ ആദ്യ നൂറാം ദിന ആഘോഷത്തില്‍ വൈറ്റ് ഹൌസ് ഒരു പ്രാര്‍ത്ഥനാലയമായി

ട്രംപ് ഭരണത്തിന്റെ ആദ്യ നൂറാം ദിന ആഘോഷത്തില്‍ വൈറ്റ് ഹൌസ് ഒരു പ്രാര്‍ത്ഥനാലയമായി

Breaking News USA

ട്രംപ് ഭരണത്തിന്റെ ആദ്യ നൂറാം ദിന ആഘോഷത്തില്‍ വൈറ്റ് ഹൌസ് ഒരു പ്രാര്‍ത്ഥനാലയമായി

വാഷിംങ്ടണ്‍ ഡിസി: യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണത്തിന്റെ ആദ്യ 100-മത്തെ ദിനങ്ങള്‍ ആഘോഷിച്ചപ്പോള്‍ വൈറ്റ് ഹൌസ് ഒരു പ്രാര്‍ത്ഥനാലയം തന്നെയായി.

വലിയ മാറ്റങ്ങളിലൂടെയും അനധികൃത കുടിയേറ്റത്തിന്റെ വേലിയേറ്റം തടയുക, സര്‍ക്കാര്‍ ചിലവുകള്‍ പാഴാക്കുന്നത് കുറയ്ക്കുക, കായിക രംഗത്ത് സ്ത്രീകളെയും പെണ്‍കുട്ടികളെയും സംരക്ഷിക്കുന്ന നിയമ നിര്‍മ്മാണം നടത്തുക തുടങ്ങിയ തന്റെ തിരഞ്ഞെടുപ്പു പ്രചരണങ്ങളുടെ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിലൂടെയും നൂറു ദിനാഘോഷ പരിപാടികള്‍ അടയാളപ്പെടുത്തിയിരിക്കുന്നു.

തന്റെ രണ്ടാം ടേമില്‍ തുടക്കം കുറിച്ചപ്പോള്‍ വിശ്വാസത്തിന്റെ കാര്യത്തില്‍ ട്രംപ് മുന്നോട്ടു തന്നെയാണ്. ഈ ഭരണകൂടം കര്‍ത്താവിനെ ബഹുമാനിക്കുന്ന ഒന്നായിരിക്കുമെന്ന് കാണിക്കുവാനുള്ള നടപടികളും തുടരുന്നു.

തന്റെ ആദ്യ മന്ത്രിസഭായോഗം ചേര്‍ന്നയുടനെ പ്രാര്‍ത്ഥന ആരംഭിച്ചത് ലോക ശ്രദ്ധ നേടിയിരുന്നു. അതുപോലെതന്നെ വൈറ്റ്ഹൌസ് അദ്ദേഹത്തിന്റെ ആദ്യത്തെ 100 ദിവസത്തെ ഔദ്യോഗിക സമാപനം കുറിച്ചുകൊണ്ട് ഏകദേശം 100 വിശ്വാസ നേതാക്കളെ യേശുവിനെ ആരാധിക്കാനും പ്രാര്‍ത്ഥിക്കുവാനുമായി മൈതാനത്തേക്ക് ക്ഷണിച്ചു.

ട്രംപിന്റെ ദീര്‍ഘകാല സ്വകാര്യ പാസ്റ്ററും ആദ്യ ട്രംപ് ഭരണകൂടത്തില്‍ പ്രവര്‍ത്തിച്ചിരുന്നതുമായ പൌള വൈറ്റ് കെയ്നും, ജെനിഫര്‍ കോര്‍ണും വെള്ളിയാഴ്ച നടന്ന ആഘോഷ ചടങ്ങില്‍ വിശ്വാസ നേതാക്കളെയും പാസ്റ്റര്‍മാരെയും ക്ഷണിച്ചു.

ഇന്ന് വൈറ്റ് ഹൌസില്‍ യേശുവിനെ ഉയര്‍ത്തുന്നു. ആരാധനയ്ക്കു നേതൃത്വം നല്‍കിയ ഷോണ്‍ ഫ്യൂച്ചറ്റ് എക്സില്‍ കുറിച്ചു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനു ആളുകളുടെ പ്രാര്‍ത്ഥനകള്‍ ഈ സ്ഥലത്തെ ശരിക്കും മാറ്റുകയാണ്.

ഇന്ന് ഇത് ഒരു പ്രാര്‍ത്ഥനാലയമായി മാറിയിരിക്കുന്നു. ലേക്പോയിന്റ് ചര്‍ച്ചിലെ സീനിയര്‍ പാസ്റ്റര്‍ ജോഷ് ഹോവര്‍ട്ടണ്‍, അരിസോണിയയിലെ ജനറേഷന്‍ ചര്‍ച്ചിലെ പാസ്റ്റര്‍ റയാന്‍ റിസ്കോണ്ടി, ദി പര്‍സ്യൂട്ട് എന്‍ ഡബ്ളിയു ചര്‍ച്ചിലെ പാസ്റ്റര്‍ റസ്സല്‍ ജോണ്‍സണ്‍ എന്നിവരുള്‍പ്പെടെ നിരവധി പാസ്റ്റര്‍മാരും ഉണ്ടായിരുന്നു.

90ലധികം വിശ്വാസ നേതാക്കള്‍ ആരാധനയില്‍ കര്‍ത്താവിനെ സ്തുതിച്ചു. പരിപാടിയില്‍ പങ്കെടുത്ത ജെഫ് ഓതാസ് എഴുതി. ട്രംപ് ഇപ്പോള്‍ നിരവധി ക്രിസ്ത്യന്‍ നേതാക്കളെ വൈറ്റ് ഹൌസിലേക്ക് ക്ഷണിക്കുന്നു.

അദ്ദേഹം ഇപ്പോള്‍ അദ്ദേഹത്തിന്റെ മേല്‍ കൈവെയ്ക്കാനും തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാനും ദൈവവചനം കേള്‍ക്കാനും ശീലിച്ചിരിക്കുന്നു. വൈറ്റ് കെയ്ന്‍ പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.