രാജവാഴ്ച വേണം; ഹിന്ദുരാഷ്ട്രമാക്കുക: നേപ്പാളില്‍ വന്‍ മാര്‍ച്ച്

രാജവാഴ്ച വേണം; ഹിന്ദുരാഷ്ട്രമാക്കുക: നേപ്പാളില്‍ വന്‍ മാര്‍ച്ച്

Asia Breaking News

രാജവാഴ്ച വേണം; ഹിന്ദുരാഷ്ട്രമാക്കുക: നേപ്പാളില്‍ വന്‍ മാര്‍ച്ച്

കാഠ്മാണ്ഠു: നേപ്പാളില്‍ രാജവാഴ്ച തിരികെ കൊണ്ടുവരിക, ഹിന്ദു രാഷ്ട്രമാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് തലസ്ഥാന നഗരിയായ കാഠ്മാണ്ഠുവില്‍ രാഷ്ട്രീയ പ്രജാതന്ത്ര പാര്‍ട്ടി (ആര്‍പിപി) പ്രവര്‍ത്തകരുടെ മാര്‍ച്ച്.

പ്രധാനമന്ത്രിയുടെ വസതിയും പാര്‍ലമെന്റ് സ്ഥിതിചെയ്യുന്ന അതീവ സുരക്ഷാ മേഖലയിലായിരുന്നു മാര്‍ച്ച് നടന്നത്.

രാജവാഴ്ച പുനസ്ഥാപിക്കുക, നേപ്പാളിനെ ഹിന്ദു രാജ്യമാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിക്കൊണ്ടായിരുന്നു 1500 ലേറെ ആര്‍പിപി പ്രവര്‍ത്തകര്‍ പാര്‍ട്ടി ചെയര്‍മാന്‍ രാജേന്ദ്ര ലിംഗ്വെനിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയത്.

മുതിര്‍ന്ന നേതാക്കളും പോലീസ് ഐജി തുടങ്ങിയവര്‍ പങ്കെടുത്തു. ആയിരക്കണക്കിനു പോലീസുകാരെ വിന്യസിച്ചിരുന്നു.

ഇന്നലെ നടന്ന പ്രകടനം സമാധാനപരമായിരുന്നു. പ്രവേശനം നിഷേധിക്കപ്പെട്ട മേഖലയിലേക്ക് പ്രവേശിച്ച ആര്‍പിപി ചെയര്‍മാന്‍ ഉള്‍പ്പെടെ 7 പേരെ പോലീസ് അറസ്റ്റു ചെയ്തു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.