യെരുശലേം ദൈവാലയ പ്രശ്നം: അമേരിക്ക ചരിത്രപരമായ പ്രഖ്യാപനം നടത്തണമെന്ന് യിസ്രായേല്‍

യെരുശലേം ദൈവാലയ പ്രശ്നം: അമേരിക്ക ചരിത്രപരമായ പ്രഖ്യാപനം നടത്തണമെന്ന് യിസ്രായേല്‍

Asia Breaking News Middle East USA

യെരുശലേം ദൈവാലയ പ്രശ്നം: അമേരിക്ക ചരിത്രപരമായ പ്രഖ്യാപനം നടത്തണമെന്ന് യിസ്രായേല്‍

യെരുശലേം ദൈവാലയം നിലനിന്നിരുന്ന ടെമ്പിള്‍ മൌണ്ടുമായുള്ള യഹൂദ ജനതയുടെ ചരിത്രപരവും മതപരവുമായ ബന്ധം ഔദ്യോഗികമായി അംഗീകരിക്കണമെന്ന് യു.എസ്. കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടുകൊണ്ട് ഒരു കൂട്ടം യിസ്രായേലി മന്ത്രിമാരും നെസെറ്റ് അംഗങ്ങളും ധീരമായ ഒരു നടപടിയിലേക്ക് ചുവടുവച്ചു.

സീയോനിലെ ടെമ്പിള്‍ മൌണ്ടിനും ഷോഫറിനും വേണ്ടി നേതാക്കള്‍ നിര്‍ണായകരമായ നീക്കങ്ങള്‍ ആരംഭിച്ചു. ആയിരക്കണക്കിനു വര്‍ഷങ്ങളായി ടെമ്പിള്‍ മൌണ്ട് യഹൂദ മതത്തിലെ ഏറ്റവും പുണ്യ സ്ഥലമായി നിലകൊള്ളുന്നു.

എന്നിരുന്നാലും ക്രൂരമായ ഒരു വിരോധാഭാസത്തില്‍ യഹൂദ ജനതതന്നെ ഈ പുണ്യസ്ഥലത്തേക്കുള്ള പ്രവേശനത്തിനു കടുത്ത നിയന്ത്രണങ്ങള്‍ നേരിടുന്നു.

യിസ്രായേല്‍ നേതാക്കള്‍ അവരുടെ കത്തില്‍ പറഞ്ഞതുപോലെ പരമാധികാരമുള്ള യിസ്രായേല്‍ രാഷ്ട്രം എല്ലാ മതങ്ങള്‍ക്കും പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനം ഉറപ്പു നല്‍കുന്നുണ്ടെങ്കിലും കടുത്ത അന്താരാഷ്ട്ര സമ്മര്‍ദ്ദം കാരണം യഹൂദ ജനതയെ അവരുടെ ഏറ്റവും പുണ്യ സ്ഥലത്തേക്ക് പൂര്‍ണവും അനിയന്ത്രിതവുമായ പ്രവേശനം നിഷേധിക്കപ്പെടുന്നു. ഇത് തികഞ്ഞ അനീതിയാണ്.

യിസ്രായേല്‍ ന്യൂസ് റിപ്പോര്‍ട്ടു ചെയ്യുന്നു. നിര്‍ണ്ണായകമായ ഒരു സമയത്താണ് അംഗീകാരത്തിനായുള്ള ആഹ്വാനം വരുന്നത്. ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റ് സ്ഥാനതേത്ക്ക് തിരിച്ചെത്തിയതോടെ ചരിത്ര സത്യത്തിനു അനുകൂലമായി യു.എസ്. നിലപാട് സ്വീകരിക്കണമെന്ന പ്രതീക്ഷ വീണ്ടും ഉടലെടുത്തിട്ടുണ്ട്.

ട്രംപിന്റെ തിരിച്ചുവരവോടെ ടെമ്പിള്‍ മൌണ്ടിലെ അന്താരാഷ്ട്ര ആഹ്വാനം നമുക്ക് തിരുത്തുവാനും യഹൂദ ജനതയോട് ചെയ്ത ഗുരുതരമായ അനീതി തിരുത്തുവാനും കഴിയും. ആധുനിക കോരെശിന്റെ ഒരു നിമിഷമാണ്…… നാം ഉറക്കെ പ്രഖ്യാപിക്കണം.

സീയോന്‍ പര്‍വ്വതം ഇല്ലാതെ സയണിസം ഇല്ല സിയോണിലെ ഷോഫറിന്റെ ചെയര്‍മാന്‍ യോസെഫ് റാബിന്‍ വിവരിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.