ലോകത്തിന്റെ വിദൂര ഭാഗങ്ങളില്‍ സുവിശേഷം എത്തിക്കാന്‍ എലോണ്‍ മസ്ക്കിന്റെ സ്റ്റാര്‍ലിങ്ക് ഉപയോഗിക്കാന്‍ വിക്ളിഫ് മിനിസ്ട്രി
ലോകത്തിന്റെ വിദൂര പ്രദേശങ്ങളിലുള്ള ആളുകള്‍ക്ക് അവരുടെ സ്വന്തം ഭാഷയില്‍ ദൈവവചനം പകര്‍ന്നു നല്‍കാന്‍ ലക്ഷ്യമിടുന്ന ഒരു നവീന ശുശ്രൂഷയ്ക്കായി അന്താരാഷ്ട്ര ബൈബിള്‍ വിവര്‍ത്തകരായ വിക്ളിഫ് അസ്സോസിയേറ്റ്സ്.
ബൈബിളുകള്‍ ജനങ്ങളുടെ കൈകളില്‍ വേഗത്തില്‍ എത്തിക്കുന്നതിനായി ടെക് ഭീമനായ എലോണ്‍ മസ്ക്കിന്റെ സ്റ്റാര്‍ ലിങ്ക് സാങ്കേതിക വിദ്യ ഉപയോഗിക്കുമെന്ന് വിക്ളിഫ് അസ്സോസിയേഷന്‍ വ്യക്തമാക്കുന്നു.
ഇതിനായി സ്പേസ് എക്സിന്റെ ഉടമസ്ഥതയിലുള്ള സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനം ഉപയോഗിക്കും. മിക്കപ്പോഴും വിവര്‍ത്തകര്‍ക്ക് ഇന്റര്‍നെറ്റ് ആക്സസ് ലഭ്യമല്ല.
വൈദ്യുതിയില്ല. അവര്‍ തങ്ങളുടെ ഉപകരണങ്ങള്‍ക്ക് ഊര്‍ജ്ജം പകരാന്‍ സൌരോര്‍ജ്ജത്തെ ആശ്രയിക്കുന്നു.
എന്നാല്‍ ഈ സാങ്കേതിക വിദ്യ വിദൂര പ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ക്ക് ഇന്‍-ഗ്രൌണ്ട് സേവനങ്ങളുള്ളതിനു സമാനമായ ഇന്റര്‍നെറ്റ് വേഗത നല്‍കും.
ലോകത്തിലെ ഏറ്റവും പ്രയാസമേറിയ സ്ഥലങ്ങളില്‍ തിമസിക്കുന്നവരും ജോലി ചെയ്യുന്നവരുമായ ബൈബിള്‍ വിവര്‍ത്തന ടീമുകള്‍ക്ക് ഈ സാങ്കേതിക വിദ്യ പ്രയോജനം ചെയ്യുമെന്ന് ഒരു വിക്ളിഫ് അസ്സോസിയേറ്റ് സ്റ്റാഫ് അംഗം പറഞ്ഞു.
സാറ്റ്ലൈറ്റ് ഇന്റര്‍നെറ്റ് സംവിധാനങ്ങളിലേക്ക് കൂടുതല്‍ ലാഭകരമായ പ്രവേശനം നേടുന്നതിന് സാങ്കേതിക പുരോഗതി വിക്ളിഫ് അസോസിയേഷനെ അനുവദിച്ചു.
തല്‍ഫലമായി സംഘടന ട്രാന്‍സിഷന്‍ ടീമുകളെ കൂടുതല്‍ വിദൂര മേഖലകളിലേക്ക് അയയ്ക്കുന്നു.