ട്രംപ് ഒരു ഇറാന്‍ സ്ട്രൈക്കിനു ഒരുങ്ങുന്നതായി സൂചനയെന്ന് റിപ്പോര്‍ട്ട്

ട്രംപ് ഒരു ഇറാന്‍ സ്ട്രൈക്കിനു ഒരുങ്ങുന്നതായി സൂചനയെന്ന് റിപ്പോര്‍ട്ട്

Breaking News Middle East USA

ട്രംപ് ഒരു ഇറാന്‍ സ്ട്രൈക്കിനു ഒരുങ്ങുന്നതായി സൂചനയെന്ന് റിപ്പോര്‍ട്ട്

നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പേഴ്സണ്‍ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുത്തതായി ടൈം മാഗസിന്‍ വ്യാഴാഴ്ച എക്സ് വഴി പ്രഖ്യാപിച്ചതിനെത്തുടര്‍ന്നുള്ള ഒരു എക്സ്ക്ളൂസീവ് അഭിമുഖത്തില്‍ ട്രംപ് ഗാസ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള തന്റെ പദ്ധതികള്‍ ചര്‍ച്ച ചെയ്തു.

സൌദി അറേബ്യയേപ്പോലുള്ള രാജ്യങ്ങളെ ഉള്‍പ്പെടുത്തി ഏബ്രഹാം ഉടമ്പടി വിപുലീകരിക്കുകയും ഇറാനുമായുള്ള സംഘര്‍ഷ സാദ്ധ്യതയേക്കുറിച്ച് സൂചന നല്‍കുകയും ചെയ്തു.

യിസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമീന്‍ നെതന്യാഹു ഗാസ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള തന്റെ ആഗ്രഹം ഊന്നിപ്പറയുന്നതിനിടയില്‍ 2020-ലെ നൂറ്റാണ്ടിന്റെ കരാറില്‍ (യിസ്രായേല്‍-പലസ്തീന്‍ ദ്വിരാഷ്ട്ര പരിഹാരം) നിന്നും അയയുകയുണ്ടായി.

ഇറാനുമായുള്ള യുദ്ധത്തിന്റെ സാദ്ധ്യതയെക്കുറിച്ച് ചോദിച്ചപ്പോള്‍ എന്തും സംഭവിക്കാം എന്നു മറുപടി നല്‍കി. പുതിയ യുദ്ധങ്ങള്‍ ആരംഭിക്കുന്നത് ഒഴിവാക്കാനുള്ള തന്റെ പ്രചാരണ വാഗ്ദാനത്തില്‍നിന്ന് ഒരു മാറ്റം സൂചിപ്പിക്കുന്നു.

എന്നിരുന്നാലും ഒരു ആണവ യുദ്ധം വികസിപ്പിക്കുന്നത് നടയാന്‍ ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്കു നേരെയുള്ള മുന്‍കൂര്‍ വ്യോമോ ആക്രമണത്തിന് നിയുക്ത പ്രസിഡന്റ് ട്രംപ് അനുമതി നല്‍കിയേക്കുമെന്ന് ദി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടു ചെയ്തു.

അതിനുള്ള തന്ത്രങ്ങള്‍ ട്രംപ് കേന്ദ്രങ്ങളില്‍നിന്നും ഉണ്ടാകുന്നതായി റിപ്പോര്‍ട്ടുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.