വിമര്‍ശനത്തെത്തുടര്‍ന്നു വത്തിക്കാന്‍ കെഫിയായുടെ ജനന രംഗം നീക്കം ചെയ്തു
യേശുകുഞ്ഞ് ഒരു കെഫിയയില്‍ കിടക്കുന്നതായി കാണിക്കുന്ന ഒരു നേറ്റിവിറ്റി രംഗം ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് വത്തിക്കാന്‍ നീക്കം ചെയ്തു.
പലസ്തീനികള്‍ ദേശീയ ചിഹ്നമായി ഉപയോഗിക്കുന്ന പരമ്പരാഗത സ്കാര്‍ഫ് അവരുടെ പ്രതിഷേധങ്ങളില്‍ യിസ്രായേല്‍ വിരുദ്ധ പ്രവര്‍ത്തകര്‍ ധരിച്ചിരുന്നു.
ഡിസംബര്‍ 7-ന് പോള്‍ ആറാമന്‍ ഹാളിലാണ് കെഫിയ മഞ്ചര്‍ രംഗം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. വത്തിക്കാനിലെ ക്രിസ്തുമസ് അലങ്കാരങ്ങള്‍ക്ക് ഉത്തരവാദികളായ കലാകാരന്മാരുടെയും ദാതാക്കളുടെയും കൂടിക്കാഴ്ചയ്ക്കുശേഷം അതേ ദിവസം തന്നെ പ്രദര്‍ശനത്തിനു മുമ്പ് ഫ്രാന്‍സിസ് മാര്‍പാപ്പ സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നു. ഈ സംഭവം വലിയ വിവാദം സൃഷ്ടിച്ചിരുന്നു.
ലോകത്തിന്റെ വിവിധയിടങ്ങളില്‍ ക്രൈസ്തവരുടെ പ്രതിഷേധ ശബ്ദം ഉയര്‍ന്നു. വേദപണ്ഡിതന്മാര്‍ ശക്തമായി വിമര്‍ശിച്ചിരുന്നു. യേശു കുഞ്ഞിനെ കേവലം ഒരു പലസ്തീനിയായി ചിത്രീകരിച്ചു എന്നായിരുന്നു വിമര്‍ശനങ്ങള്‍.
ബേത്ലഹേമില്‍ നിന്നുള്ള രണ്ടു പല്തീനിയന്‍ കലാകാരന്മാരായ ജോണി ആന്‍ഡോണിയായും, ഫാറ്റന്‍ റാസ്താസ് മിത്വാസിയും ചേര്‍ന്നാണ് നേറ്റിവിറ്റി ഓഫ് ബേത്ലഹേം 2024 എന്ന പ്രദര്‍ശനം രൂപകല്‍പ്പന ചെയ്തതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
വിവാദമായതിനെത്തുടര്‍ന്നു ബുധനാഴ്ച മുതല്‍ ഈ പ്രദര്‍ശനം നീക്കം ചെയ്തു.

