ബധിരര്‍ക്കായി യേശുവിന്റെ ജീവചരിത്രം സിനിമ യു.എസ്. ആംഗ്യ ഭാഷയില്‍ ആദ്യമായി പുറത്തിറങ്ങുന്നു

ബധിരര്‍ക്കായി യേശുവിന്റെ ജീവചരിത്രം സിനിമ യു.എസ്. ആംഗ്യ ഭാഷയില്‍ ആദ്യമായി പുറത്തിറങ്ങുന്നു

Breaking News USA

ബധിരര്‍ക്കായി യേശുവിന്റെ ജീവചരിത്രം സിനിമ യു.എസ്. ആംഗ്യ ഭാഷയില്‍ ആദ്യമായി പുറത്തിറങ്ങുന്നു

ന്യുയോര്‍ക്ക്: യേശുക്രിസ്തുവിന്റെ ജീവചരിത്രമടങ്ങുന്ന സിനിമ പതിറ്റാണ്ടുകളായി വ്യത്യസ്ത ഭാഷകളില്‍ ജനഹൃദയങ്ങളില്‍ ഇടം നേടിയിട്ടുണ്ട്. എന്നാല്‍ ലോകത്തെ നല്ലൊരു ശതമാനം വരുന്ന ബധിരരായ ആളുകള്‍ക്ക് സുവിശേഷം പങ്കുവെയ്ക്കാനായി വിവിധ മാധ്യമങ്ങള്‍ ഉപയോഗിക്കാറുണ്ട്.

കുറച്ചുകൂടി ജനകീയമായ രീതിയില്‍ ബധിരരെ ക്രിസ്തുവിങ്കലേക്കു കൊണ്ടുവരാനായി യേശുക്രിസ്തുവിന്റെ ജീവചരിത്രം സിനിമ പൂര്‍ണ്ണമായും അമേരിക്കന്‍ ആംഗ്യ ഭാഷയില്‍ (എഎസ്എല്‍) ആദ്യമായി പുറത്തിറക്കുന്നു. യു.എസിലെ ഡെഫ് മിഷന്‍ ജീസസ്: എ ഡെഫ് മിഷന്‍സ് ഫിലിം എന്ന സിനിമ ജൂണ്‍ 20-ന് റിലീസ് ചെയ്യും.

ജോസ്ഫ് ഡി ജോസ്സിന്‍ സംവിധാനം ചെയ്ത് ചിത്രത്തിന്റെ മറ്റൊരു അണിയറ ശില്‍പി ഗിദയോന്‍ ഫില്‍ ആണ്. ഇരുവരും ബധിരരും വര്‍ഷങ്ങളായി ബധിരര്‍ക്കിടയില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവരുമാണ്.

ഒരു ക്രിസ്ത്യന്‍ കുടുംബത്തില്‍ വളര്‍ന്ന ഞാന്‍ യേശുവിനെക്കുറിച്ചുള്ള നിരവധി സിനിമകള്‍ കണ്ടു. എന്നാല്‍ ഈ സിനിമകള്‍ ആംഗ്യ ഭാഷയിലാണെങ്കില്‍ വളരെ പ്രയോജനം ചെയ്യില്ലേ എന്നു ചിന്തിച്ചു തുടങ്ങി.

2006-ലാണ് ഞാന്‍ ബധിര മിഷനില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്. സാങ്കേതിക വിദ്യ, നിര്‍മ്മാണ ചിലവ് എന്നിവയുടെ കനത്ത സാമ്പത്തിക ചെലവ് ആദ്യ കാലങ്ങളില്‍ ഒരു ബുദ്ധിമുട്ടായി തോന്നി.

എന്നാല്‍ ഒരു വലിയ പ്രൊജക്ട് പിന്തുടരാന്‍ ഞങ്ങള്‍ക്ക് തോന്നി. അത് ജീസസ് എന്ന സിനിമയിലേക്ക് നയിക്കപ്പെട്ടു. ഗിദയോനാണ് യേശുവിന്റെ വേഷം ഇടുന്നത്. ഞങ്ങള്‍ തുടക്കത്തില്‍ ഇയ്യോബിന്റെ പുസ്തകത്തിന്റെ ചലച്ചിത്രാവിഷ്ക്കാരം സൃഷ്ടിച്ചിരുന്നു.

അത് ഞങ്ങള്‍ക്ക് ആവശ്യമായ ഒരു വലിയ അനുഗ്രഹം നല്‍കി. ആ കരുത്താണ് ജീസസ് സിനിമയിലേക്ക് നയിച്ചത്. ബധിരര്‍ക്കായി ബധിരര്‍ നിര്‍മ്മിച്ച ഈ സിനിമ വന്‍ വിജയമാകുമെന്ന് ജോസ്ളിന്‍ ഉറപ്പിച്ചു പറയുന്നു. ആംഗ്യഭാഷയോടൊപ്പം ഇംഗ്ളീഷില്‍ ഒരു ശബ്ദ ട്രാക്കും ഇംഗ്ളീഷ് സബ് ടൈറ്റിലുകളുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ക്രിസ്ത്യാനികള്‍ക്ക് മാത്രമല്ല ബധിരര്‍ക്കു മാത്രമല്ല ലോകത്തുള്ള എല്ലാ ജനവിഭാഗങ്ങള്‍ക്കും ഈ സിനിമ രൂപാന്തിരത്തിനു വഴിയൊരുക്കുമെന്ന് ജോസ്ളിന്‍ പ്രത്യാശിക്കുന്നു.