കടുത്ത ശത്രുതാപരമായ സാഹചര്യത്തിലും ആഫ്രിക്കയിലെ സഹേല്‍ മേഖലയില്‍ സുവിശേഷം മുന്നേറുന്നു
ക്രൈസ്തവര്‍ക്ക് ജീവിക്കാന്‍ ലോകത്ത് ഏറ്റവും കടുത്ത ശത്രുതാപരമായ സാഹചര്യമുള്ള മേഖലയാണ് ആഫ്രിക്കയിലെ സാഹേല്‍ മേഖല. ഇവിടങ്ങളില്‍ ക്രൈസ്തവര്‍ക്ക് എന്നും ഭീഷണി ഇസ്ളാമിക തീവ്രവാദി സംഘടനകളില്‍നിന്നാണ്.
കൂട്ടക്കൊല, തട്ടിക്കൊണ്ടുപോകല്‍, ആരാധനാലയങ്ങള്‍ തകര്‍ക്കുക, വീടുകള്‍ അഗ്നിക്കിരയാക്കുക തുടങ്ങിയ അതിക്രമങ്ങള്‍ നിരന്തരം ഉണ്ടാകുന്നു.
എന്നിട്ടും ഇവിടങ്ങളിലെ ചില രാഷ്ട്രങ്ങളില്‍ പ്രത്യേകിച്ച് എറിത്രിയ, നൈജീരിയ, സുഡാന് എന്നീ രാജ്യങ്ങളില്‍ ഈ അടുത്ത കാലത്ത് യേശുക്രിസ്തുവിന്റെ സുവിശേഷത്തിനു ശക്തമായ മുന്നേറ്റമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് സമീപ കാല റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
ക്രിസ്ത്യാനികള്‍ പീഢിപ്പിക്കപ്പെടുന്നതില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന ആദ്യത്തെ 50 രാജ്യങ്ങളില്‍ 2024-ലെ യു.എസ്. ഓപ്പണ്‍ ഡോര്‍സ് വേള്‍ഡ് വാച്ച് ലിസ്റ്റില്‍ എറിത്രിയ, നൈജീരിയ, സുഡാന് എന്നീ രാജ്യങ്ങള്‍ യഥാക്രമം 4,6,8 സ്ഥാനങ്ങളിലായാണ് സ്ഥിതിചെയ്യുന്നത്.
ആഭ്യന്തര യുദ്ധങ്ങളായാലും ഇസ്ളാമിക ജിഹാദിസത്താലും ഈ മുസ്ളീം നേതൃത്വത്തിലുള്ള രാജ്യങ്ങള്‍ ക്രിസ്ത്യാനികള്‍ക്ക് ഏറ്റവും മാരകവും അപകടകരവുമാണ്.
അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനുള്ള യു.എസ് കമ്മീഷന്റെ പോളിസി അനലിസ്റ്റ് മൈക്കല്‍ അഡോവിനോ സാഹേല്‍ മേഖലയിലെ സ്ഥിതിയെക്കുറിച്ച് ഒരു പ്രസ്താവനയില്‍ പറഞ്ഞത് എറിത്രിയയില്‍ ന്യൂനപക്ഷങ്ങള്‍ അക്രമാസക്തമായി അടിച്ചമര്‍ത്തപ്പെടുന്ന ഒരു രാജ്യത്ത് വിശ്വാസത്തിന്റെ പേരില്‍ 1000ത്തിലധികം ക്രിസ്ത്യാനികള്‍ കുറ്റം ചുമത്തപ്പെടാതെ തടവിലുണ്ട്.
എന്നിരുന്നാലും ഇതിനു കാരണം ഹോം ചര്‍ച്ചുകളില്‍ കൂടിവരുന്ന സുവിശേഷ വിഹിത, പെന്തക്കോസ്ത് സമൂഹങ്ങളുടെ ദൃഢ നിശ്ചയത്തെ തളര്‍ത്തുന്നില്ല.
ഒരു എറിത്രിയന്‍ പാസ്റ്ററെ ഉദ്ധരിച്ചുകൊണ്ട് ദൈവത്തിന്റെ ഇഷ്ടമില്ലാതെ നമുക്ക് ഒന്നും സംഭവിക്കുന്നില്ല. പീഢനത്തിലൂടെ… എന്തുകൊണ്ടാണെന്ന് അറിയില്ല… പക്ഷെ ദൈവ സഭകള്‍ വളരുന്നു.
2009 മുതല്‍ തുടരുന്ന ഒരു ഇസ്ളാമിക ജിഹാദി വംശഹത്യ നൈജീരിയായില്‍ ഏകദേശം 60,000 ക്രിസ്ത്യാനികളെ രക്തസാക്ഷികളാക്കി.
എന്നിരുന്നാലും പീഢിതരായ ക്രിസ്ത്യാനികളുടെ പ്രത്യാശയും പ്രതിരോധത്തിന്റെ കനലുകളും സുവിശേഷം പ്രസംഗിക്കുവാനുള്ള പാസ്റ്റര്‍മാരുടെ ദൃഢനിശ്ചയവും മൂലം യേശുവിനെ കര്‍ത്താവായി ഏറ്റു പറഞ്ഞ് പരിവര്‍ത്തനം സംഭവിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു.
സുഡാനില്‍ നിലവിലെ ആഭ്യന്തര യുദ്ധം 10000 ത്തിലധികം ജീവന് അപഹരിക്കുകയും 7.6 ദശലക്ഷം ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്ത സ്ഥാനത്ത് നിരാശയിലും ദാരിദ്ര്യത്തിലും കഴിയുന്നവര്‍ക്ക് സുവിശേഷം പ്രത്യാശ നല്കുന്നു.
സുഡാന്റെയും ദക്ഷിണ സുഡാന്റെയും അതിര്‍ത്തി ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് സുവിശേഷീകരണം ശക്തമായി നടക്കുന്നതിനാല്‍ അനവധി ആളുകള്‍ ക്രിസ്തുവിങ്കലേക്കു കടന്നു വരുന്നു.
ക്യാമ്പുകളിലെ ഔട്ട്റീച്ച് സംഘങ്ങള്‍ കാരണം ഇസ്ളാമില്‍നിന്ന് ഏകദേശം 2000 ത്തോളം ആളുകള്‍ ക്രിസ്തുവിങ്കലേക്കു വന്നു. ആഫ്രിക്കയെ ദൈവം സ്നേഹിക്കുന്നു.

