കുട്ടികള്‍ക്ക് സാമൂഹിക മാധ്യമ വിലക്ക് ഏര്‍പ്പെടുത്താന്‍ ബ്രിട്ടന്‍

കുട്ടികള്‍ക്ക് സാമൂഹിക മാധ്യമ വിലക്ക് ഏര്‍പ്പെടുത്താന്‍ ബ്രിട്ടന്‍

Breaking News Europe

കുട്ടികള്‍ക്ക് സാമൂഹിക മാധ്യമ വിലക്ക് ഏര്‍പ്പെടുത്താന്‍ ബ്രിട്ടന്‍

ലണ്ടന്‍: പതിനാറ് വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ (സാമൂഹിക മാധ്യമം) വിലക്ക് ഏര്‍പ്പെടുത്താന്‍ ബ്രിട്ടന്‍ ഭരണകൂടം ആലോചിക്കുന്നതായി റിപ്പോര്‍ട്ട്.

സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗം കുട്ടികള്‍ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് പഠനങ്ങള്‍ പുറത്തു വരുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു നീക്കം.

ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാറായിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഓണ്‍ലൈനില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും പ്രധാനമന്ത്രി റിഷി സുറകിന്റെ വക്താവ് കാമില മാര്‍ഷല്‍ പറഞ്ഞു.

ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ പ്രത്യേകിച്ച് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രായ നിര്‍ണയം ഉള്‍പ്പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്ന ഓണ്‍ലൈന്‍ സേഫ്റ്റി ആക്ട് ബ്രിട്ടീഷ് ഭരണകൂടം അടുത്തിടെ പാസ്സാക്കിയിരുന്നു.

മെറ്റാ പ്ളാറ്റ്ഫോം എന്‍ക്രിപ്റ്റഡ് മെസേജ് സംവിധാനം നടപ്പാക്കിയതിന് പിന്നാലെ കുട്ടികളെ ഫേസ് ബുക്ക് ഉപയോഗിക്കാന്‍ അനുവദിക്കുന്ന മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്ന് നാഷണല്‍ ക്രൈം ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.