ക്രൈസ്തവര്‍ക്ക് എതിരായ അതിക്രമം: സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതിയുടെ നോട്ടീസ്
ന്യൂഡെല്‍ഹി: ക്രൈസ്തവര്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ നടപടി ആവശ്യപ്പെട്ട് ബംഗളുരു ആര്‍ച്ച് ബിഷപ് ഡോ. പീറ്റര്‍ മച്ചോഡോ നല്കിയ ഹര്‍ജിയില്‍ സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു.
ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്ര ചൂഡ് ഉള്‍പ്പെടുന്ന ഡിവിഷന് ബെഞ്ചാണ് നോട്ടീസ് അയച്ചത്. 2021-ല്‍ മാത്രം രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരെ 500-ലധികം ആക്രമണങ്ങള്‍ നടന്നതായി ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് കോളിന് ഗോണ്‍സാല്‍വസ് ചൂണ്ടിക്കാട്ടി.
അക്രമങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും അന്വേഷണം നടത്തുന്നതിനും അതത് സംസ്ഥാനങ്ങള്‍ക്ക് പുറത്തുള്ള ഉദ്യോഗസ്ഥന്മാരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

