വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ വിജയം; കേരളത്തില്‍ ന്യൂനപക്ഷങ്ങളുടെ വീടുകളില്‍ സന്ദര്‍ശനത്തിന് ബിജെപി

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ വിജയം; കേരളത്തില്‍ ന്യൂനപക്ഷങ്ങളുടെ വീടുകളില്‍ സന്ദര്‍ശനത്തിന് ബിജെപി

Breaking News India

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ വിജയം; കേരളത്തില്‍ ന്യൂനപക്ഷങ്ങളുടെ വീടുകളില്‍ സന്ദര്‍ശനത്തിന് ബിജെപി

ന്യൂഡെല്‍ഹി: ലോക് സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ന്യൂനപക്ഷങ്ങളെ കൂടെനിര്‍ത്താന്‍ വലവീശി ബിജെപി വീടു സന്ദര്‍ശനത്തിന്.

ഈസ്റ്റര്‍ ഞായറാഴ്ചയായ ഏപ്രില്‍ 9-ന് കേരളത്തിലെ ഒരു ലക്ഷം ക്രൈസ്തവ ഭവനങ്ങളില്‍ പതിനായിരം ബിജെപി പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ച് ആശംസ നേരുമെന്ന് ഉന്നത ബിജെപി നേതാവ് പറഞ്ഞു. പിന്നാലെ ഏപ്രില്‍ മൂന്നാം വാരത്തിലെ ഈദ് ദിനത്തില്‍ മുസ്ളീം ഭവനങ്ങളും സമാനമായ രീതിയില്‍ സന്ദര്‍ശിക്കാന്‍ പദ്ധതിയുണ്ട്.

ക്രൈസ്തവ ഭൂരിപക്ഷ സംസ്ഥാനങ്ങളായ മേഘാലയായിലും, നാഗാലാന്‍ഡിലും നേരത്തെ ഗോവയിലും ക്രൈസ്തവര്‍ ബിജെപിക്ക് വോട്ടു ചെയ്തതു കണക്കിലെടുത്താണ് കേരളത്തിലും ക്രൈസ്തവരെ വിശ്വാസത്തിലെടുത്തു വരുതിയിലാക്കാന്‍ ശ്രമം നടത്തുന്നത്.

കഴിഞ്ഞ ക്രിസ്തുമസ് ദിനത്തിലും കേരളത്തിലെ പല ക്രൈസ്തവ ഭവനങ്ങളിലും ബീജെപി പ്രവര്‍ത്തകര്‍ സന്ദര്‍ശനം നടത്തിയിരുന്നു. കേരളത്തിലെ ജനസംഖ്യയില്‍ 46 ശതമാനം മുസ്ളീങ്ങളും, ക്രൈസ്തവരുമാണെന്നതിനാല്‍ ബിജെപിക്കു ജയിച്ചു പോകാന്‍ ഈ വിഭാഗങ്ങളുടെ പിന്തുണ കൂടിയേ തീരു എന്ന തിരിച്ചറിവിലാണ് ബിജെപിയുടെ ഭവന സന്ദര്‍ശന പരിപാടി.

എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളിലെ അസംതൃപ്തരായവരെ മുന്‍ നിര്‍ത്തിയാണ് ചടുല നീക്കളെന്നാണ് റിപ്പോര്‍ട്ടുകള്‍ ‍.
അതേ സമയം ക്രൈസ്തവ പീഢനങ്ങളും അക്രമങ്ങളും തുടരുന്നതിനിടയില്‍ ബിജെപിയുടെ വോട്ട് തട്ടല്‍ പദ്ധതി തന്ത്രം വിലപ്പോകില്ലെന്ന് ക്രൈസ്തവ മുസ്ളീം സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു.

കാര്‍ഷിക മേഖലകളിലെ പ്രതിസന്ധി പരിഹരിക്കാന്‍ പോലും കേന്ദ്ര സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന പരാതിയുമുണ്ട്.

ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളില്‍ കടന്നു കയറാനും ദ്രേഹിക്കാനും കേന്ദ്ര സര്‍ക്കാരും സംഘപരിവാറും നടത്തുന്ന ശ്രമങ്ങള്‍ കേരള ജനത തിരിച്ചറിയുമെന്നു തന്നെയാണ് ഇരു വിഭാഗങ്ങളിലുമുള്ള നേതാക്കള്‍ പറയുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.