ഇറാനില്‍ പ്രക്ഷോഭക്കാരെ അടിച്ചമര്‍ത്തുന്നു. പത്തുലക്ഷത്തോളം ക്രൈസ്തവര്‍ ഭീതിയില്‍

ഇറാനില്‍ പ്രക്ഷോഭക്കാരെ അടിച്ചമര്‍ത്തുന്നു. പത്തുലക്ഷത്തോളം ക്രൈസ്തവര്‍ ഭീതിയില്‍

Breaking News Middle East

ഇറാനില്‍ പ്രക്ഷോഭക്കാരെ അടിച്ചമര്‍ത്തുന്നു. പത്തുലക്ഷത്തോളം ക്രൈസ്തവര്‍ ഭീതിയില്‍

ടെഹ്റാന്‍ ‍: ഇറാനില്‍ കഴിഞ്ഞ വര്‍ഷം ആരംഭിച്ച രാജ്യവ്യാപകമായി നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കെതിരെ ഭരണകൂടം അക്രമാസക്തമായ അടിച്ചമര്‍ത്തലുകളും പ്രതികാര നടപടികളും ആരംഭച്ചിതിനുശേഷം ഇറാനിലെ ന്യൂനപക്ഷങ്ങളായ ക്രൈസ്തവര്‍ കൂടുതല്‍ ഭീതിയില്‍ ‍.

തങ്ങളുടെ അധികാരത്തിനു നേരെയുള്ള ഏതൊരു പ്രതിഷേധ സ്വരങ്ങളും അടിച്ചമര്‍ത്താന്‍ കടുത്ത നടപടികള്‍ കൈക്കൊള്ളുന്ന ഇസ്ളാമിക മതമൌലികവാദ പുരോഹിതന്മാരാല്‍ ഭരിക്കപ്പെടുന്ന ഇറാനില്‍ ‍, അടുത്ത കാലത്തിലായി ഇസ്ളാം മതത്തില്‍ നിന്നും രക്ഷിക്കപ്പെട്ടു ക്രൈസ്തവ മാര്‍ഗ്ഗത്തിലേക്കു വന്ന ഏകദേശം പത്തുലക്ഷത്തോളം വിശ്വാസികള്‍ ഭരണകൂടത്തിന്റെ ആക്രമണത്തിനു ഇരകരളാകുന്നുവെന്ന് ജനുവരി 27-ലെ ഒരു ക്രിസ്ത്യന്‍ വെബ്സൈറ്റ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

പരിവര്‍ത്തിത ക്രൈസ്തവര്‍ക്ക് രാജ്യത്ത് ഔദ്യോഗിക പരിരക്ഷയില്ല. അവരെ ഇറാനിയന്‍ ഭരണകൂടത്തിന്റെ ശത്രുക്കളായി കണക്കാക്കുന്നു. സഭാനേതാക്കന്മാരെയും ശുശ്രൂഷകന്മാരെയും വിശ്വാസികളെയും അറസ്റ്റിനും പീഢനങ്ങള്‍ക്കും വിധേയരാക്കിക്കൊണ്ടിരിക്കുന്നു.

നിലവിലെ ഇറാന്‍ നിയമത്തിന്റെ പരിധിയില്‍ അവരെ വിശ്വാസത്യാഗികളായി കണക്കാക്കുന്നു. അവര്‍ക്ക് മതസ്വാതന്ത്ര്യമില്ല, റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നിരുന്നാലും അവര്‍ ജിവിക്കുന്ന അപകടകരമായ സാഹചര്യങ്ങള്‍ക്കിടയിലും ഇറാനിലെ ദൈവസഭകള്‍ വളരുകയാണ്.

ഇസ്ളാം മതം വിട്ട് ക്രൈസ്തവരാകുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇതില്‍ എടുത്തു പറയത്തക്ക പ്രത്യേകത കോവിഡ് 19 കാലത്ത് നേരിടേണ്ടി വന്ന വലിയ പൊതു സാമ്പത്തിക വെല്ലുവിളികളില്‍ ഇറാനിലെ ഹൌസ് ചര്‍ച്ചുകള്‍ പ്രകടിപ്പിച്ച കരുതലും സഹായഹസ്തവും രാജ്യത്തുടനീളം ക്രൈസ്തവര്‍ക്ക് താങ്ങും തണലും ആയി.

കൂടാതെ തങ്ങളുടെ പുതിയ വിശ്വാസ സത്യം ത്യജിക്കാന്‍ വിസമ്മതിച്ച ക്രിസ്ത്യന്‍ മതപരിവര്‍ത്തകരുടെ ധീരമായ സാക്ഷ്യങ്ങള്‍ ക്രിസ്തുവിനെ പിന്തുടരുന്നതിനു തീരുമാനം എടുക്കാന്‍ കൂടുതല്‍ ആളുകളെ പ്രചോദിതരാക്കിയെന്നും റിപ്പോര്‍ട്ടിലുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.