നെതന്യാഹുവിന്റെ മടങ്ങി വരവ് യഹൂദ യാഥാസ്ഥിതികര്‍ക്ക് പുതു ജീവന് പകരുന്നു
ടെല്‍ അവീവ്: യിസ്രായേല്‍ മുന്‍ പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹു നേതൃത്വം നല്കുന്ന തീവ്ര വലതുപക്ഷ അധികാരത്തിലേക്കു മടങ്ങി വന്നത് യഹൂദ യാഥാസ്ഥിതികര്‍ക്കു പുതു ജീവന് പകരുന്നു.
പാര്‍ലമെന്റായ നെസെറ്റിലേക്കു ചൊവ്വാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സഖ്യം 120/65 സീറ്റുകളാണ് നേടിയത്. 31 സീറ്റുമായി നെതന്യാഹുവിന്റെ ലിക്വിഡ് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. പ്രധാനമന്ത്രി യെയിര്‍ ലാപിഡിന്റെ മധ്യ-ഇടതുപക്ഷ യഷ് അതീദ് പാര്‍ട്ടിക്ക് 24 സീറ്റുകള്‍ ലഭിച്ചു.
സര്‍ക്കാര്‍ രൂപീകരണത്തിന് അതിതീവ്ര യഹൂദ പാര്‍ട്ടിയുടെ പിന്തുണ നെതന്യാഹുവിന് ആവശ്യമാണ്. യിസ്രായേലിനോട് കൂറില്ലാത്ത അറബികളെ നാടുകടത്തണമെന്നു വാദിക്കുന്ന റിലിജിയസ് സയണിസം പാര്‍ട്ടി ഇതില്‍ ഒന്നാണ്. 73 കാരനായ നെതന്യാഹു യിസ്രായേലിലെ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച പ്രധാനമന്ത്രിയാണ്. വെസ്റ്റ് ബാങ്കിലും ഗാസയിലുമായി പലസ്തീന് രാജ്യം രൂപീകരിക്കുന്നതിനെ അദ്ദേഹം എതിര്‍ക്കുന്നു.
വെസ്റ്റ് ബാങ്കിലെ അധിനിവേശ പ്രദേശങ്ങളില്‍ യിസ്രായേലികളെ കുടിപാര്പ്പിക്കുന്നതിനെ പിന്തുണയ്ക്കുന്ന നെതന്യാഹു കഴിഞ്ഞ തവണ പ്രധാനമന്ത്രി സ്ഥാനത്തിരുന്നപ്പോള്‍ യിസ്രായേലില്‍ യഹൂദന്മാര്ക്കുവേണ്ടിയുള്ള ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ചെയ്തിരുന്നു. യഹൂദ ജനത തങ്ങളുടെ ചിരകാല സ്വപ്നമായ മൂന്നാം യെരുശലേം ദൈവാലയ നിര്‍മ്മാണത്തിനുള്ള പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതില്‍ നെതന്യൂഹു കൂടുതല്‍ പിന്തുണ നല്കുകയുണ്ടായി.
മാത്രമല്ല അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായും മറ്റും കൂടുതല്‍ സൌഹാര്‍ദ്ദം പങ്കിടുകയും യഹൂദന്മാര്ക്ക് ട്രംപിന്റെ പിന്തുണയും നേടിക്കൊടുക്കുകയും ചെയ്തിരുന്നത് ശ്രദ്ധിക്കപ്പെട്ടിരുന്നു.
യഹൂദന്മാരെ കഴിയുന്നത്ര അവരുടെ മാതൃരാജ്യത്തിലേക്ക് എത്തിച്ച് അവര്‍ക്ക് പാര്‍പ്പിട സമുച്ചയങ്ങള്‍ ഒരുക്കുന്നതിലും മെതന്യാഹു വളരെ ശ്രദ്ധിച്ചിരുന്നു. യെരുശലേം യഹൂദന് സ്വന്തമാണെന്നും ഭാവിയില്‍ തലസ്ഥാന നഗരിയായിത്തീരുമെന്നുമെല്ലാം നെതന്യാഹു പ്രഖ്യാപിച്ചിരുന്നു.
ഇതൊക്കെ തങ്ങളുടെ വാഗ്ദത്ത മശിഹായെ കാത്തിരുക്കുന്ന യഹൂദര്‍ക്ക് കൂടുതല്‍ പ്രത്യാശ നല്കുന്നതിലേക്ക് അടുപ്പിക്കുകായിരുന്നു. അതുകൊണ്ടുതന്നെ നെതന്യാഹുവിന്റെ മടങ്ങി വരവില്‍ അവര്‍ ആഹ്ളാദിക്കുകയാണ്.

