ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നു

ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നു

Breaking News Middle East

ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നു

ടെഹ്റാന്‍ ‍: ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭം ശക്തമാക്കി സ്ത്രീപക്ഷ സംഘടനകള്‍ ‍.

മതനിയമങ്ങള്‍ ശക്തമാക്കാനുള്ള ഇറാനിയന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ ഉത്തരവിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ആയിരക്കണക്കിന് സ്ത്രീകള്‍ പൊതുസ്ഥലത്തുവച്ച് പരസ്യമായി ഹിജാബ് ഊരിമാറ്റി ദൃശ്യങ്ങള്‍ പകര്‍ത്തി വ്യാപകമായി പ്രചരിപ്പിച്ചത് പുറത്തായി.

ഇസ്ളാമിക വസ്ത്രധാരണം പൂര്‍ണമായി ഉപേക്ഷിക്കുന്നതിന്റെ ആദ്യ പടിയാണ് പരസ്യമായ ഹിജാബ് ബഹിഷ്ക്കരണമെന്ന് പ്രക്ഷോഭകര്‍ പറഞ്ഞു.

സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പുരുഷന്മാരും പ്രകടനങ്ങളും കൂട്ടായ്മകളും സംഘടിപ്പിക്കുന്നുണ്ട്.

ഇസ്ളാമിക സമൂഹത്തിനെ ധാര്‍മ്മികമായ അപചയത്തിലേക്ക് നയിക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണ് ഹിജാബ് നിഷേധം എന്നാണ് ഇറാനിയന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ പ്രതികരണം.