ഉറക്കക്കുറവ് വിദ്യാര്‍ത്ഥികളുടെ മാനസീകാരോഗ്യത്തെ ബാധിക്കുമെന്ന് പഠനം
കുട്ടികളുടെ മാനസിക ആരോഗ്യത്തിനു ഉറക്കത്തിനുമുണ്ട് സ്വാധീനത. ഉറക്കക്കുറവ് വിദ്യാര്‍ത്ഥികളുടെ മാനസീകാരോഗ്യത്തെ ബാധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
ഏകദേശം 65.5 ശതമാനം വിദ്യാര്‍ത്ഥികളും ഉറക്ക സംബന്ധമായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ടെന്നാണ് അന്നല്‍സ് ഓഫ് ഹ്യൂമന്‍ വെയോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നത്.
ആണ്‍കുട്ടികളെ അപേക്ഷിച്ച് പെണ്‍കുട്ടികളിലാണ് ഉറക്കക്കുറവ് കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് പഠനം വ്യക്തമാക്കുന്നു. ബ്രസീലിലെ ഫെഡറല്‍ യൂണിവേഴ്സിറ്റി ഓഫ് മാറ്റോ ഗ്രോസോയിലെ പ്രൊഫസര്‍ ഡോ. പൌലോ റൊഡ്രിഗ്യുസ് ആണ് പഠനത്തിനു നേതൃത്വം നല്‍കിയത്. 1113 വിദ്യാര്‍ത്ഥികളിലാണ് പഠനം നടത്തിയത്.
വിഷാദ രോഗങ്ങള്‍ കാണിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോള്‍ നല്ല ഉറക്കം കിട്ടാത്തത് നാല് മടങ്ങ് കൂടുതലാണെന്നും പഠനം പറയുന്നു. പഠനത്തില്‍ പങ്കെടുത്ത 500-ല്‍ അധികം പേര്‍ക്ക് പകല്‍ സമയത്ത് കൂടുതലായി ഉറങ്ങാനുള്ള പ്രവണത ഉള്ളവരായിരുന്നു.
(ഇ.ഡി.എസ്.) ഇവര്‍ക്ക് വിഷാദ രോഗം പിടിക്കാനുള്ള സാദ്ധ്യത രണ്ടു മടങ്ങ് കൂടുതലാണെന്ന് പഠനത്തില്‍ തെളിഞ്ഞു. ഇ.ഡി.എസും ഉറക്കക്കുറവും ആണ്‍കുട്ടികളേക്കാള്‍ പെണ്‍കുട്ടികളിലാണ് കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുന്നത്.
അതുകൊണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കുട്ടികള്‍ക്ക് നല്ല ഉറക്കത്തെ പ്രോല്‍സാഹിപ്പിക്കണണെന്ന് പഠനത്തില്‍ നിര്‍ദ്ദേശിക്കുന്നു.

