അരി മുതല്‍ മാംസം വരെ ഇനി വീട്ടിലെത്തും; സര്‍ക്കാരിന്റെ വെബ് പോര്‍ട്ടല്‍ വരുന്നു

അരി മുതല്‍ മാംസം വരെ ഇനി വീട്ടിലെത്തും; സര്‍ക്കാരിന്റെ വെബ് പോര്‍ട്ടല്‍ വരുന്നു

Breaking News Kerala

അരി മുതല്‍ മാംസം വരെ ഇനി വീട്ടിലെത്തും; സര്‍ക്കാരിന്റെ വെബ് പോര്‍ട്ടല്‍ വരുന്നു
തിരുവനന്തപുരം: കോവിഡ് കാലത്ത് ജനങ്ങളുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഭക്ഷ്യ സാധനങ്ങള്‍ വീട്ടിലെത്തിക്കുന്ന സംവിധാനം ഒരുങ്ങുന്നു.

കോവിഡ് വൈറസ് മൂലം പുറത്തിറങ്ങാന്‍ കഴിയാതെ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് പലചരക്കു സാധനങ്ങള്‍, മാസം, പച്ചക്കറികള്‍ മുതലായ ഭക്ഷ്യസാധനങ്ങള്‍ ഓണ്‍ലൈനായി വീട്ടുപടിക്കതെത്തും.

ഇതിനായി സപ്ളൈകോ,ഹോര്‍ട്ടികോര്‍പ്, മത്സ്യഫെഡ്, കെപ്കോ തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളെ ഏകോപിപ്പിച്ച് നിത്യോപയോഗ സാധനങ്ങള്‍ വീടുകളില്‍ എത്തിക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനം ഒരുക്കണമെന്ന് ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ കോവിഡ് കോര്‍ഗ്രൂപ്പ് യോഗം നിര്‍ദ്ദേശിച്ചിരുന്നു.

ഇതിനെ തുടര്‍ന്ന് ഈ സ്ഥാനപങ്ങളുടെ എം.ഡി. മാരുടെ യോഗം കഴിഞ്ഞ ദിവസം ചേര്‍ന്നിരുന്നു. സപ്ളൈകോയ്ക്ക് നിലവിലുള്ള ഓണ്‍ലൈന്‍ ഡെലിവറി പരിഷ്ക്കരിച്ച് ഏകീകൃത പോര്‍ട്ടല്‍ സജ്ജമാക്കും.

ആദ്യഘട്ടത്തില്‍ ഒരാഴ്ചയ്ക്കകം തിരുവനന്തപുരത്ത് ഓണ്‍ലൈന്‍ ഡെലിവറി ആരംഭിക്കുമെന്ന് സപ്ളൈകോ എം.ഡി. അലി അസ്ഗര്‍ പാഷ പറഞ്ഞു. ഇത് വിജയകരമായാല്‍ മറ്റ് ജില്ലകളിലേക്കും ഓണ്‍ലൈന്‍ ഡെലിവറി വര്‍ദ്ധിപ്പിക്കാനാണ് പദ്ധതി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Comments are closed.