ഛത്തീസ്ഗഢില്‍ പ്രാര്‍ത്ഥനാ കൂട്ടത്തിനു നേരെ ആക്രമണം; 8 പേര്‍ക്ക് പരിക്ക്

ഛത്തീസ്ഗഢില്‍ പ്രാര്‍ത്ഥനാ കൂട്ടത്തിനു നേരെ ആക്രമണം; 8 പേര്‍ക്ക് പരിക്ക്

Breaking News India

ഛത്തീസ്ഗഢില്‍ പ്രാര്‍ത്ഥനാ കൂട്ടത്തിനു നേരെ ആക്രമണം; 8 പേര്‍ക്ക് പരിക്ക്
ബസ്തര്‍ ‍: ഛത്തീസ്ഗഢിലെ ബസ്തറില്‍ പ്രാര്‍ത്ഥനാ യോഗത്തില്‍ വര്‍ഗ്ഗീയവാദികള്‍ നടത്തിയ ആക്രമണത്തില്‍ പാസ്റ്റര്‍ ഉള്‍പ്പെടെ 8 പേര്‍ക്ക് ഗുരുതര പരിക്കേറ്റു.

പാസ്റ്റര്‍ സാംസണ്‍ ഭഗല്‍ ശുശ്രൂഷിക്കുന്ന സഭയിലാണ് ആക്രമണമുണ്ടായത്. മാര്‍ച്ച് 8-ന് വൈകിട്ട് 7 മണിയോടെ 30-ഓളം വരുന്ന സുവിശേഷ വിരോധികള്‍ മഴു, കല്ലുകള്‍ ‍, തടിക്കഷണങ്ങള്‍ എന്നിവയുമായെത്തി പ്രാര്‍ത്ഥനാ യോഗം നടന്നുകൊണ്ടിരിക്കുന്ന സമയത്ത് ആക്രമണം നടത്തുകയായിരുന്നു.

പാസ്റ്റര്‍ സാംസണും 7 വിശ്വാസികള്‍ക്കും ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണ സമയത്ത് 150-ഓളം വിശ്വാസികള്‍ ഉണ്ടായിരുന്നു.

മതപരിവര്‍ത്തനം നടക്കുന്നു എന്നാരോപിച്ചായിരുന്നു ആക്രമണം. സംഘം ആരാധനാ ഹാളിനു കേടു വരുത്തി ഒരു മോട്ടോര്‍ സൈക്കിളും നിരവധി സൈക്കിളുകളും അഗ്നിക്കിരയാക്കി.

പാസ്റ്റര്‍ സാംസണ്‍ ബസ്തര്‍ മേഖലയില്‍ 13-ഓളം സഭകളുടെ നേതൃത്വം വഹിക്കുന്ന വ്യക്തി കൂടിയാണ്.

ദൈവമക്കള്‍ക്ക് ഈ പ്രദേശത്ത് തുടര്‍ന്നും കര്‍ത്താവിനെ ആരാധിക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുംവേണ്ട ദൈവമക്കളുടെ പ്രാര്‍ത്ഥന ആവശ്യപ്പെടുന്നു.