ആമസോണ്‍ അമേരിക്കയിൽ വിദേശ വിത്തു വില്പന നിര്‍ത്തലാക്കി

ആമസോണ്‍ അമേരിക്കയിൽ വിദേശ വിത്തു വില്പന നിര്‍ത്തലാക്കി

Breaking News USA

ആമസോണ്‍ അമേരിക്കയിൽ വിദേശ വിത്തു വില്പന നിര്‍ത്തലാക്കി പി പി ചെറിയാൻ

വാഷിങ്ടണ്‍: അമേരിക്കയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നിരവധിയാളുകള്‍ക്ക്
ചെടികളുടെയും , പുഷ്പങ്ങളുടെയും വിത്തുകള്‍ എത്തിയത് വലിയ ചര്‍ച്ചാ വിഷയമായിരുന്നു. വിത്തുകള്‍ എവിടെ നിന്നു വന്നുവെന്നോ, ഏതു കമ്പനി അയച്ചുവെന്നോ വ്യക്തമായ ധാരണകള്‍ ഒന്നുമില്ലാതെയാണ് നിരവധി ആളുകള്‍ക്ക് വിത്തുകള്‍ ഓണ്‍ലൈന്‍ വഴി എത്തിയത്. ഇതിനു പിന്നാലെ അമേരിക്കയിൽ അന്യദേശത്തുള്ള കമ്പനികളുടെ ഓണ്‍ലൈന്‍ വിത്തു വില്പന ആമസോണ്‍ പൂര്‍ണമായും നിര്‍ത്തലാക്കി.

അമേരിക്കയിലെ പലര്‍ക്കും ആവശ്യപ്പെടാതെയായിരുന്നു ഒണ്‍ലൈനായി വിത്തുകള്‍ എത്തിയിരുന്നത്. അത് കൂടുതല്‍ ആശങ്ക പടര്‍ത്തിയിരുന്നു. പിന്നീട് ചൈനീസ് കമ്പനികളാണ് വിത്തുകള്‍ അയച്ചതെന്ന് അധികൃതര്‍ കണ്ടെത്തി. അതോടെ അമേരിക്ക പശ്ചാത്തലമാക്കി പ്രവത്തിക്കുന്ന കമ്പനികള്‍ക്ക് മാത്രമെ രാജ്യത്ത് വിത്തുകള്‍ വിപണനം ചെയ്യുവാന്‍ സാധിക്കകയുള്ളൂ എന്ന് ആമസോണ്‍ നിര്‍ബന്ധമാക്കി. സെപ്റ്റംബർ 4 വ്യാഴാഴ്ചയാണ് യു.എസില്‍ ഈ നിമയം പ്രാബല്യത്തില്‍ വന്നത്.