ദൈവം ഈ ഭൂമി യഹൂദ ജനതയ്ക്കു നല്‍കിയത്: പലസ്തീന്‍ പരിഹാരം തള്ളി മുന്‍ യു.എസ്. അംബാസിഡര്‍
വാഷിംഗ്ടണ്‍: ഒക്ടോബര്‍ 7-ലെ ഹമാസിന്റെ കൂട്ടക്കൊലയെ പിന്തുണച്ച പലസ്തീനികള്‍ക്ക് രാഷ്ട്ര പദവിക്ക് ഒരു അര്‍ഹതയുമില്ലെന്നു ഡൊണാള്‍ഡ് ട്രംപ് ഭരണകാലത്ത് യിസ്രായേലിലെ മുന്‍ യു.എസ്. അംബാസിഡര്‍ തറപ്പിച്ചു പറഞ്ഞു.
യഹൂദ രാഷ്ട്രത്തിനായുള്ള ഏക പദ്ധതി ആയിരക്കണക്കിന് ആളുകള്‍ക്ക് വേണ്ടിയുള്ള ദൈവത്തിനാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
യിസ്രായേലിനെ ഇറാന്‍ ആക്രമിച്ച പശ്ചാത്തലം കൂടി കണക്കിലെടുത്ത് ഏപ്രില്‍ 15-ന് തിങ്കളാഴ്ച രാത്രിയില്‍ യു.എസിലെ ക്യാപിറ്റോള്‍ ഹില്ലില്‍ ചര്‍ച്ച ചെയ്യാനായി സംഘടിപ്പിച്ച കോലീഷന്‍ കീപ്പ് ഗോഡ്സ് ലാന്‍ഡ് എന്ന യോഗത്തിലാണ് മുന്‍ യു.എസ് അംബാസിഡറായിരുന്ന ഡേവിഡ് ഫ്രീഡ്മാന്‍ നിലപാട് വ്യക്തമാക്കിയത്.
യഹൂദ രാഷ്ട്രത്തിനായുള്ള പോരാട്ടം, യഹൂദ ജനതയ്ക്കുവേണ്ടിയുള്ള പോരാട്ടമാണ്. അത് ഇതുവരെ അവസാനിച്ചിട്ടില്ല. എന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു.
യഹൂദര്‍ യിസ്രായേലിലേക്കു മടങ്ങുന്നത് തുടരുകയാണെന്നും നിരവധി ക്രൈസ്തവര്‍, സംഘടനകള്‍ വിശുദ്ധ ഭൂമിയിലേക്ക് പര്യടനം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ യഹൂദ രാഷ്ട്രത്തിനൊപ്പം നിന്നുകൊണ്ട് അവസരത്തിലേക്ക് ഉയര്‍ന്നുവന്ന യിസ്രായേലിനെ പിന്തുണയ്ക്കുന്നവരെ മുന്‍ അംബാസിഡര്‍ പ്രശംസിച്ചു.
പലസ്തീന്‍ പ്രശ്ന പരിഹാരത്തിനായി യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ യിസ്രായേലിനൊപ്പം ഒരു രാഷ്ട്രം പലസ്തീന്‍ അതായത് ദ്വിരാഷ്ട്ര പരിഹാരം എന്ന ആശയവുമായി രംഗത്തു വന്നിരുന്നു.
ഇതിനെ ഫ്രീഡ്മാന്‍ എതിര്‍ക്കുന്നു. ഇത് ദൈവത്തിന്റെ ദര്‍ശനവുമായി പൊരുത്തപ്പെടില്ലെന്നും നൂറ്റാണ്ടുകള്‍ക്കു മുമ്പ് ദൈവം യിസ്രായേലിനായി സ്ഥാപിച്ച പദ്ധതിയാണ് ഏക പരിഹാരമെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു.
യഹൂദ ജനത യിസ്രായേല്‍ ദേശത്ത് അഭിവൃദ്ധി പ്രാപിക്കും, എന്നാല്‍ യഹൂദരല്ലാത്തവരും ക്രിസ്ത്യാനികളുമായ മുസ്ളീം ജനവിഭാഗമായ പലസ്തീനില്‍ ഈ നാട്ടില്‍ ജീവിക്കുവാന്‍ തയ്യാറുള്ളവര്‍ മാത്രം ഭൂമിയുടെ മേലുള്ള ദൈവത്തിന്റെ പരമാധികാരം അവര്‍ അംഗീകരിക്കുകയാണെങ്കില്‍ അവരും അഭിവൃദ്ധി പ്രാപിക്കും. ഫ്രീഡ്മാന്‍ പറഞ്ഞു.