ബഹുമാനിക്കപ്പെടേണ്ട കുടുംബ ജീവിതം

ബഹുമാനിക്കപ്പെടേണ്ട കുടുംബ ജീവിതം

ബഹുമാനിക്കപ്പെടേണ്ട കുടുംബ ജീവിതം പല കുടുംബങ്ങളിലും ഇന്ന് അസ്വാരസ്യങ്ങള്‍ തിളച്ചു മറിയുന്നുണ്ട്. ഭാര്യയും ഭര്‍ ത്താവും തമ്മില്‍ ‍, മാതാപിതാക്കളും മക്കളും തമ്മില്‍ ‍, സഹോദരങ്ങള്‍ തമ്മില്‍ എന്നുവേണ്ട സകല മനുഷ്യരിലും പരസ്പര സ്നേഹത്തിന്റെ അഭാവം നിലനില്‍ക്കുന്നു. കുടുംബങ്ങളില്‍ ആദ്യകാലങ്ങളിലുണ്ടായിരുന്ന സ്നേഹവും ബഹുമാനവും കരുതലുമൊക്കെ ഇന്നു ഇല്ലാതായിക്കൊണ്ടിരിക്കുന്നു. കുടുംബ തകര്‍ച്ചകള്‍ ‍, അക്രമങ്ങള്‍ ‍, കൊലപാതകങ്ങള്‍ ഒക്കെയും ഇന്നു പല കുടുംബങ്ങളെയും തകര്‍ത്തു തരിപ്പണമാക്കിയിരിക്കുന്നു. ഇത് എന്തുകൊണ്ട് നടന്നു എന്നുള്ളതിന് ഒരുപാട് ന്യായവാദങ്ങള്‍ ഉണ്ടായിരിക്കാം. എന്നാല്‍ ഒറ്റവരിയില്‍ […]

Continue Reading
ലോകത്തെ മാറ്റി മറിച്ച സുവിശേഷം

ലോകത്തെ മാറ്റി മറിച്ച സുവിശേഷം

ലോകത്തെ മാറ്റി മറിച്ച സുവിശേഷം ലോകത്തിന്റെ മുഖഛായ മാറ്റിയത് സുവിശേഷമാണ്, കര്‍ത്താവിന്റെ സുവിശേഷം. കോടിക്കണക്കിന് ജനങ്ങളെയാണ് 2000 വര്‍ഷങ്ങള്‍ക്കിടെ അത് രൂപാന്തിരപ്പെടുത്തിയത്. യേശുവിന്റെ പരസ്യ ശുശ്രൂഷാ കാലയളവില്‍ രോഗികള്‍ ‍, ഭൂതഗ്രസ്ഥര്‍ ‍, വ്യാധിക്കാര്‍ മുതലായ അനേകായിരങ്ങള്‍ സൌഖ്യവും വിടുതലും പ്രാപിക്കുവാനിടയായി. അതുപോലെ വിശന്നവര്‍ക്ക് ആഹാരവും, ദുഃഖിക്കുന്നവര്‍ക്ക് ആശ്വാസവും അവനില്‍നിന്നു ലഭിക്കുവാനിടയായി. മരിച്ചവര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുകയും, പാപികള്‍ മാനസാന്തരപ്പെടുകയും ചെയ്തു. മേല്‍ വിവരിച്ച അത്ഭുത പ്രവര്‍ത്തികള്‍ പാരമ്പര്യ ക്രൈസ്തവ വിശ്വാസികള്‍ക്ക് ഇപ്പോള്‍ അത്ര വലിയ കാര്യമായി തോന്നുകയില്ലായിരിക്കാം. ശരിതന്നെ. […]

Continue Reading
അനുഗ്രഹത്തിനു തടസ്സമാകുന്ന അസൂയ

അനുഗ്രഹത്തിനു തടസ്സമാകുന്ന അസൂയ

അനുഗ്രഹത്തിനു തടസ്സമാകുന്ന അസൂയ അസൂയ നിറഞ്ഞ ലോകത്താണ് നാം ജീവിക്കുന്നത്. നമുക്കെതിരായി ശത്രു എപ്പോഴും പ്രവര്‍ത്തിക്കുന്നു. അസൂയ നിറഞ്ഞ ശത്രുവിന്റെ തിന്മയുടെ ഫലമായി ദാനിയേല്‍ സിംഹക്കുഴിയില്‍ വീഴുവാന്‍ ഇടയായി. എന്നാല്‍ ദാനിയേല്‍ ആ കഷ്ടതയില്‍കൂടി കടന്നുപോയതുമൂലം ദാനിയേല്‍ സേവിക്കുന്ന ജീവനുള്ള ദൈവത്തെ, സകല വംശക്കാരും സകല ഭാഷക്കാരും അറിയുവാന്‍ ഇടയായി. സര്‍വ്വശക്തനായ ദൈവം, ആരാധനയ്ക്കു യോഗ്യനായവന്റെ നാമം അവിടെ ഉയര്‍ത്തപ്പെട്ടു. ദാനിയേല്‍ സര്‍വ്വരാലും ഇരട്ടി ബഹുമാനത്തിനു യോഗ്യനായും തീര്‍ന്നു. ദാനിയേല്‍ സേവിക്കുന്ന ദൈവം ‘ജീവനുള്ള ദൈവം’ എന്നറിയപ്പെടുവാന്‍ […]

Continue Reading
പ്രകൃതിയെ നിയന്ത്രിക്കുന്ന ദൈവം

പ്രകൃതിയെ നിയന്ത്രിക്കുന്ന ദൈവം

പ്രകൃതിയെ നിയന്ത്രിക്കുന്ന ദൈവം പ്രകൃതിയുടെ പൊതുസ്വഭാവത്തിനു മാറ്റം വരുത്തുവാന്‍ മനുഷ്യര്‍ പണ്ടുമുതലേ ശ്രമം നടത്തി വരുന്നു. തങ്ങള്‍ക്കിഷ്ടമുള്ളപ്പോള്‍ മഴ വേണം, സൌകര്യംപോലെ വെയിലു വേണം, മഞ്ഞുവേണം ഇതെല്ലാം എല്ലാവരും ആഗ്രഹിക്കുന്ന വലിയ കാര്യങ്ങളാണ്. മനുഷ്യന്റെ സ്വര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി മാത്രം പ്രകൃതി കനിയണമെന്ന് ആഗ്രഹിക്കുന്നത് പലപ്പോഴും ദൈവത്തിനു വിരോധമായി പ്രവര്‍ത്തിക്കുവാന്‍ വേണ്ടിയാണെന്നതും ശ്രദ്ധേയമാണ്. വിഗ്രഹങ്ങളെ ആരാധിക്കുവാനും ഉത്സവങ്ങളും, പെരുന്നാളുകളുമൊക്കെ സംഘടിപ്പിക്കുവാന്‍ കാലാവസ്ഥ അനുകൂലമാകണമല്ലോ. പക്ഷേ ദൈവം ഇതെല്ലാം വെറുക്കുന്നു. മനുഷ്യന്റെ അകൃത്യങ്ങള്‍ പരിധി വിടുമ്പോള്‍ ദൈവം പലപ്പോഴും ശിക്ഷിക്കുന്നുമുണ്ട്. […]

Continue Reading
ആത്മീയത നഷ്ടപ്പെട്ട ആത്മീയ യോഗങ്ങള്‍

ആത്മീയത നഷ്ടപ്പെട്ട ആത്മീയ യോഗങ്ങള്‍

ആത്മീയത നഷ്ടപ്പെട്ട ആത്മീയ യോഗങ്ങള്‍ ഇന്ത്യയിലെ പല പ്രമുഖ സഭകളുടെയും ക്രൈസ്തവസംഘടനകളുടെയും കണ്‍വന്‍ഷനുകള്‍ പതിവുപോലെ നടക്കുന്നു. ഇനിയും പലതും നടക്കാനുമുണ്ട്. ഈ വര്‍ഷവും ‘ആണ്ടുതോറും നടന്നു വരാറുള്ള’ എന്ന പഴമൊഴി യാഥാര്‍ത്ഥ്യമാക്കിക്കൊണ്ട് കണ്‍വന്‍ഷനുകള്‍ നടക്കുന്നു. പലതും വെറുമൊരു ചടങ്ങു മാത്രമാണ്‍. പലതും ബോറന്‍ യോഗങ്ങള്‍ മാത്രമാണ്‍. പങ്കെടുത്ത ആത്മീയരായ ചില സഹോദരങ്ങള്‍ സാക്ഷ്യം പറഞ്ഞത് കുറച്ചൊന്നുമല്ല എന്നെ വേദനിപ്പിച്ചത്. സെന്റര്‍ പാസ്റ്റര്‍മാര്‍ അവരുടെ മാത്രം ചില പ്രിയ സുഹൃത്തുക്കളെ വര്‍ഷം തോറും പതിവു പ്രസംഗകരായി ക്ഷണിച്ചു വരുത്തി […]

Continue Reading
നല്ല കുടുംബ ബന്ധം

നല്ല കുടുംബ ബന്ധം

നല്ല കുടുംബ ബന്ധം കുടുംബ ബന്ധങ്ങള്‍ തകരുന്ന വാര്‍ത്തകള്‍ അനുദിനം വന്നുകൊണ്ടിരിക്കുന്നു. വാര്‍ത്താ മാദ്ധ്യമങ്ങളില്‍ ഇത്തരം വാര്‍ത്തകള്‍ക്ക് പുതുമകളൊന്നുമില്ല എന്നതാണ് പ്രത്യേകത. വ്യക്തികളോ, കുടുംബാംഗങ്ങള്‍ ഒന്നിച്ചോ ആത്മഹത്യ ചെയ്യുന്നു. വിവാഹ ബന്ധം വേര്‍പിരിയുന്നു. ഭര്‍ത്താവ് ഭാര്യയെ ഉപേക്ഷിക്കുന്നു. ഭാര്യ ഭര്‍ത്താവിനെ ഉപേക്ഷിച്ചു പോകുന്നു. കുട്ടികളെ അനാഥാലയങ്ങളില്‍ എത്തിക്കുന്നു. നമ്മുടെ നാട്ടില്‍ ഇതൊക്കെ സ്ഥിരമായി നടക്കുന്ന സംഭവങ്ങളാണ്. കുടുംബം എന്നാല്‍ ദൈവീക ദാനമാണ്. അതിന്റെ അടിസ്ഥാനം ദൈവമാണ്. അടിസ്ഥാനം തെറ്റിയാല്‍ എല്ലാം തകിടം മറിയും. കുടുംബത്തെ സംരക്ഷിക്കേണ്ട ചുമതല […]

Continue Reading

കൃപാവരം ജ്വലിപ്പിക്കുക (പാസ്റ്റര്‍ ഷാജി. എസ്.)

കൃപാവരം ജ്വലിപ്പിക്കുക അപ്പോസ്തോലനായ പൌലോസ് റോമാ ലേഖനത്തില്‍ പറയുന്ന ഒരു കാര്യം ശ്രദ്ധേയമാണ്. ഭാവിക്കേണ്ടതിനു മീതെ ഭാവിച്ചുയരാതെ ദൈവം അവനവനു വിശ്വാസത്തിന്റെ അളവു പങ്കിട്ടതുപോലെ സുബോധമാകുംവണ്ണം പ്രാപിക്കേണമെന്ന് ഞാന്‍ എനിക്കു ലഭിച്ച കൃപയാല്‍ നിങ്ങളില്‍ ഓരോരുത്തനോടും പറയുന്നു. (റോമര്‍ 12:3). പൌലോസ് അര്‍ത്ഥമാക്കുന്നത് ഇതാണ്. എനിക്കു ദൈവം തന്ന കൃപയുടെ അളവനുസരിച്ച് ഞാന്‍ പ്രവര്‍ത്തിക്കുന്നു. അതിനപ്പുറം ഞാന്‍ ചെയ്തെടുക്കുമെന്ന് വിചാരിക്കുന്നില്ല. (ഭാവിക്കുന്നില്ല) എന്നത്രേ അപ്പോസ്തോലന്‍ അര്‍ത്ഥമാക്കുന്നത്. ചെയ്തെടുക്കുവാന്‍ പറ്റാത്ത ഒരു കാര്യവും ദൈവം നമ്മെ ഏല്‍പ്പിക്കുന്നില്ല. ദൈവം […]

Continue Reading
അനീതിയില്ലാത്ത ലോകം

അനീതിയില്ലാത്ത ലോകം (പാസ്റ്റര്‍ ഷാജി. എസ്.)

അനീതിയില്ലാത്ത ലോകം അക്രമങ്ങളും അഴിമതിയും അനീതിയും ഇന്ന് എല്ലാതരത്തിലും നാടിനെ ബാധിച്ചുകൊണ്ടിരിക്കുകയാണ്. ഏതു മേഖലയില്‍ നോക്കിയാലും ചെറുതും വലുതുമായ അഴിമതികള്‍ അക്രമക്കേസുകള്‍ എന്നിവ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. ഉദ്യോഗസ്ഥരായ പലരിലും, ഭരണകര്‍ത്താക്കളായ ചിലരിലും സമൂഹത്തിലും ഇതു പ്രകടമാണ്. എല്ലാം ധനത്തിനോടുള്ള ആര്‍ത്തിമൂലമാണ് നടമാടുന്നത്. സത്യപ്രതിജ്ഞാ ലംഘനം നടത്തുകയും നിയമം ലംഘിക്കുകയും ചെയ്യുന്ന ഇത്തരം ചെയ്തികള്‍ നമ്മുടെ രാഷ്ട്രത്തെ പിറകോട്ടുതന്നെയാണ് നയിക്കുന്നത്. പുത്തന്‍ തലമുറ ഇത് പകര്‍ത്തിയെടുക്കുന്നു. സത്യസന്ധതയും ആത്മാര്‍ത്ഥതയും ഇല്ലാതെപോകുന്നു. നാടിനെ രക്ഷിക്കേണ്ടവരും നയിക്കേണ്ടവരും നിയമം ലംഘിക്കുമ്പോള്‍ സാധാരണക്കാരുടെ […]

Continue Reading
ക്രൈസ്തവ പീഢനങ്ങള്‍ ഒരു തുടര്‍ക്കഥ

ക്രൈസ്തവ പീഢനങ്ങള്‍ ഒരു തുടര്‍ക്കഥ

ക്രൈസ്തവ പീഢനങ്ങള്‍ ഒരു തുടര്‍ക്കഥ അപ്പോസ്തോലന്മാരായ പൌലോസും ശീലാസും അധിപതികളുടെ മുന്നില്‍ വിചാരണയ്ക്കായി എത്തിപ്പെടുകയുണ്ടായി. അവരെ കാരാഗൃഹത്തില്‍ ആമത്തില്‍ ഇട്ടു. പക്ഷെ ഇരുവരും അവിടെ അടങ്ങിയിരുന്നില്ല. അവര്‍ എല്ലാറ്റിനും ദൈവത്തിനു മഹത്വം നല്‍കി. അവര്‍ പ്രാര്‍ത്ഥിച്ച് ദൈവത്തെ പാടിസ്തുതിക്കുകയാണുണ്ടായത്. തങ്ങളെ സൂക്ഷിക്കുവാന്‍ പുറത്ത് കാരാഗൃഹ പ്രമാണിയെയും നിറുത്തി. പൌലോസിന്റെയും ശീലാസിന്റെയും ഉച്ചത്തിലുള്ള ആരാധന മറ്റു തടവുകാരും ശ്രദ്ധിച്ചു. ആരാധനയിങ്കല്‍ ദൈവത്തിന്റെ പ്രവര്‍ത്തി വെളിപ്പെടുവാന്‍ ഏറെ സമയം എടുത്തില്ല. പെട്ടന്ന് വലിയൊരു ഭൂകമ്പം ഉണ്ടായി. കാരാഗൃഹത്തിന്റെ അടിസ്ഥാനം കുലുങ്ങി […]

Continue Reading
കര്‍ത്താവ് നമ്മോടൊപ്പം

കര്‍ത്താവ് നമ്മോടൊപ്പം

കര്‍ത്താവ് നമ്മോടൊപ്പം എല്ലാ മനുഷ്യര്‍ക്കും പ്രതികൂലങ്ങള്‍ സര്‍വ്വസാധാരണമാണ്. പ്രതികൂലങ്ങള്‍ വരുമ്പോള്‍ ചിലര്‍ തളര്‍ന്നു വീഴുന്നു. പ്രതികൂലത്തെ അതിജീവിക്കാനുള്ള ത്രാണി ഇല്ലാതെ പോകുന്നു. ഇതിനു പിന്നിലെ മുഖ്യ കാരണം ദൈവത്തെ പൂര്‍ണ്ണമായി വിശ്വസിപ്പാന്‍ കഴിയാത്തതാണ്. ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് എല്ലാ പ്രതികൂലങ്ങളേയും അതിജീവിക്കുവാന്‍ കഴിയും. കര്‍ത്താവായ യേശുവിന്റെ കൂടെ നടന്ന ശിഷ്യന്മാര്‍ക്ക് ഒന്നിലും കുറവില്ലായിരുന്നു. അവരുടെ എല്ലാ കാര്യങ്ങളിലും യേശു അടുത്തുണ്ട് എന്ന ചിന്ത അവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ യേശു ക്രൂശിക്കപ്പെട്ട് ഉയര്‍ത്തെഴുന്നേറ്റ ശേഷം അവരില്‍ പലരുടെയും ചിന്തകള്‍ അസ്ഥാനത്തായി. അതിനു […]

Continue Reading