ബൈബിള്‍ പരിഭാഷകന്‍ ഉള്‍പ്പെടെ 7 പേരെ വെട്ടിക്കൊന്നു

ബൈബിള്‍ പരിഭാഷകന്‍ ഉള്‍പ്പെടെ 7 പേരെ വെട്ടിക്കൊന്നു

Africa Global

കാമറൂണില്‍ ബൈബിള്‍ പരിഭാഷകന്‍ ഉള്‍പ്പെടെ 7 പേരെ വെട്ടിക്കൊന്നു
കാമറൂണില്‍ തീവ്രവാദി സംഘം ക്രൈസ്തവരുടെ വീടുകളില്‍ കയറി ബൈബിള്‍ പരിഭാഷകന്‍ ഉള്‍പ്പെടെ 7 പേരെ വെട്ടിക്കൊന്നു. ആഗസ്റ്റ് 25-ന് ഞായറാഴ്ച പുലര്‍ച്ചെ ചെറു നഗരമായ വും നഗരത്തിലാണ് നിഷ്ഠൂര സംഭവമുണ്ടായത്.

വിക്ളിഫ് ബൈബിളിന്റെ പരിഭാഷകനായ കര്‍ത്തൃദാസന്‍ അംഗസ് ഫുങ്ങ് ഉള്‍പ്പെടെ 7 പേരാണ് കൊല്ലപ്പെട്ടത്. കന്നുകാലികളെ മേയ്ക്കുന്ന വിഭാഗത്തില്‍പ്പെട്ട മുസ്ളീം തീവ്രവാദികളാണ് ആക്രമണത്തിനു പിന്നിലെന്ന് അധികൃതര്‍ വ്യക്തമാക്കി. രാത്രിയില്‍ ക്രൈസ്തവരുടെ വീടുകളില്‍ കയറി വാതില്‍ തുറന്നു വീട്ടിലുള്ളവരെ പിടിച്ചു വലിച്ച് പുറത്തുകൊണ്ടുവന്നു വെട്ടിനുറുക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ആക്രമണത്തിനിടെ ഫുങ്ങിന്റെ ഭാര്യ ഇവലൈന്റെ കൈകള്‍ അക്രമികള്‍ മുറിച്ചുമാറ്റി. നിരവധിയാളുകള്‍ക്ക് പരിക്കേറ്റു. അക്രമികള്‍ 5 വീടുകളും തകര്‍ക്കുകയുണ്ടായി.

സാധാരണക്കാരായ ക്രൈസ്തവര്‍ക്കെതിരെ നിരന്തരം ആക്രമണങ്ങള്‍ നടത്തുന്നവരാണ് തീവ്രവാദികളായ ഇവര്‍ ‍. കാമറൂണില്‍ ഇതുവരെയായി വിവിധ ആക്രമണങ്ങളില്‍ 10,000 പേര്‍ മരിച്ചിട്ടുണ്ട്. ക്രൈസ്തവരെ ദേശത്തുനിന്നും തുടച്ചുമാറ്റാനുള്ള ശ്രമമാണിതെന്നു ക്രൈസ്തവ നേതാക്കള്‍ ആരോപിച്ചു.

വും ഒരു ചെറു നഗരമാണ്. 5,000 ആളുകള്‍ മാത്രമാണ് ഇവിടെ താമസിക്കുന്നത്. ഫുങ്ങ് വര്‍ഷങ്ങളായി വിക്ളിഫ് ബൈബിള്‍ മിഷനില്‍ സജീവ പ്രവര്‍ത്തകനാണ്. ഇവിടത്തെ നാട്ടു ഭാഷയായ ആഗേം ഭാഷയിലേക്കു ബൈബിളിന്റെ പുതിയ നിയമം പരിഭാഷപ്പെടുത്തിയിരുന്നു. 2016-ല്‍ പുതിയ നിയമ പുസ്തകം 3000 കോപ്പികള്‍ വിതരണം ചെയ്യുകയുണ്ടായി.