കുടിയിറക്കപ്പെട്ട ക്രിസ്ത്യാനികളെ അഭയാര്‍ത്ഥി കേന്ദ്രത്തില്‍നിന്നും പുറത്താക്കി

കുടിയിറക്കപ്പെട്ട ക്രിസ്ത്യാനികളെ അഭയാര്‍ത്ഥി കേന്ദ്രത്തില്‍നിന്നും പുറത്താക്കി

Africa Breaking News

കുടിയിറക്കപ്പെട്ട ക്രിസ്ത്യാനികളെ അഭയാര്‍ത്ഥി കേന്ദ്രത്തില്‍നിന്നും പുറത്താക്കി

സുഡാനിലെ നൈല്‍ നദീതീരത്ത് 34 സുഡാനീസ് ക്രിസ്ത്യന്‍ അഭയാര്‍ത്ഥികളെ കഴിഞ്ഞമാസം ഇസ്ളാമിക പ്രദേശ വാസികള്‍ പുറത്താക്കി. തങ്ങളുടെ അയല്‍പക്കത്ത് ക്രിസ്ത്യാനികളോ, കറുത്ത വര്‍ഗ്ഗക്കാരോ ആവശ്യമില്ലെന്ന് ഇവര്‍ പറഞ്ഞു.

ഒക്ടോബര്‍ 19-ന് അല്‍ മക്നിയിലെ എല്‍ മതാമയില്‍ പ്രാദേശിക മുസ്ളീങ്ങള്‍, റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സും (ആര്‍എസ്എഫും) സുഡാനീസ് ആംഡ് ഫോഴ്സും തമ്മിസുള്ള പോരാട്ടത്തിലും ഷെല്ലാക്രമണങ്ങളിലും പാലായനം ചെയ്യേണ്ടിവന്ന ക്രിസ്ത്യാനികള്‍ക്കാണ് വീണ്ടും ദുരിതം സമ്മാനിച്ച് മുസ്ളീങ്ങളുടെ ക്രൂരത.

സുഡാനിലെ ലിപ്പാള്‍ ലിബറേഷന്‍ മൂവ്മെന്റ് നോര്‍ത്ത് പറയുന്നതനുസരിച്ച്: കന്നുകാലികളെ മോഷ്ടിച്ചതിനും ഇസ്ളാമിക നിയമങ്ങള്‍ ലംഘിച്ചതിനും ക്രിസ്ത്യാനികള്‍ ആദ്യം തെറ്റായി ആരോപണം നേരിടേണ്ടിവന്നു.

എന്നാല്‍ യഥാര്‍ത്ഥ മോഷ്ടാക്കളെ പോലീസ് പിടികൂടിയതോടെ ക്രൈസ്തവ പീഢനത്തിന്റെ യഥാര്‍ത്ഥ കാരണം ക്രിസ്ത്യാനികളുടെ യേശുക്രിസ്തുവിങ്കലുള്ള വിശ്വാസമാണെന്ന് തെളിഞ്ഞു.

ഞങ്ങള്‍ കാത്തിരിക്കുകയും നിയമ നടപടികള്‍ പിന്തുടരുകയും ചെയ്യുമ്പോള്‍ അയല്‍ക്കാരായ ആളുകള്‍ ഞങ്ങളുടെ അടുത്തുവന്ന് പ്രദേശത്തെ ഒരു ഔദ്യോഗിക അഭയാര്‍ത്ഥി കേന്ദ്രത്തില്‍നിന്നും സംരക്ഷണമില്ലാതെ പുറത്താക്കുകയും നാടുകടത്തുകയും ചെയ്തു.

ഞങ്ങളെ സഹായിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ പോലീസ് സഹായിച്ചില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഞങ്ങള്‍ ഇപ്പോള്‍ വളരെ മോശമായ മാനുഷിക സാഹചര്യത്തിലാണ്, ഞങ്ങള്‍ക്ക് പാര്‍പ്പിടം നഷ്ടപ്പെട്ടു.

സ്ത്രീകളും കുട്ടികളും പ്രായമായവരുമുണ്ട്. അടിസ്ഥാന ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റാന്‍ പോലും സൌകര്യമില്ലാത്ത അവസ്ഥ. ഉപജീവന മാര്‍ഗ്ഗങ്ങളും നഷ്ടപ്പെട്ടു. ഒരു ക്രിസ്ത്യാനി മാദ്ധ്യമത്തോടു പറഞ്ഞു.