കോവിഡ്: യു.എസില്‍ 67% വിദ്യാര്‍ത്ഥികളും ആത്മീയത്തിലേക്കു തിരിഞ്ഞതായി പഠനം
വാഷിംങ്ടണ്‍ : കോവിഡ് 19-ന്റെ ഭയാനക ചിത്രം സ്കൂള്‍ വിദ്യാര്‍ത്ഥികളും മനസ്സിലാക്കിത്തുടങ്ങി.
കുട്ടികള്‍ക്കിടയില്‍ നടത്തിയ പഠനത്തില്‍ 67 ശതമാനം പേരും പ്രാര്‍ത്ഥനയിലേക്കും ആത്മീയ കാര്യങ്ങളിലേക്കും തിരിഞ്ഞതായി കണ്ടെത്തി. ഏപ്രില്‍ 24-27 ദിവസങ്ങളില്‍ അലാക്സയിലെ പ്രമുഖ സംഘടനയായ എക്കലോണ് ഇന്‍സൈറ്റ്സ് നടത്തിയ സര്‍വ്വേയിലാണ് ഈ കണ്ടെത്തല്‍ .
വിവിധ സ്ഥലങ്ങളിലെ 800 ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളിലും 800 പോസ്റ്റ് സെക്കണ്ടറി വിദ്യാര്‍ത്ഥികളിലും നടത്തിയ സര്‍വ്വേയില്‍ 67 ശതമാനം പേരും തങ്ങള്‍ പ്രാര്‍ത്ഥനയിലും ആത്മീയ കാര്യങ്ങളിലും ശ്രദ്ധ തിരിച്ചതായി പറഞ്ഞു.
കോവിഡ് വൈറസ് വ്യാപിക്കുന്നതിന്റെ മുമ്പുള്ള തങ്ങളുടെ ശൈലികൂടി താരതമ്യം ചെയ്താണ് മറുപടി നല്‍കിയതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് കാലത്ത് ആത്മീയ നിലവാരം പരിശോധിക്കാനായി കുട്ടികളുടെ ഇടയിലേക്കു ഇറങ്ങിയപ്പോള്‍ അവര്‍ക്കുണ്ടായ മാറ്റവും പ്രാര്‍ത്ഥനയും ആത്മീയ കാര്യങ്ങളിലെ താല്‍പ്പര്യവും വളരെ ശ്രദ്ധിക്കപ്പെട്ടു.
ഹോളി ട്രിനിറ്റി റീഫോമ്ഡ് ചര്‍ച്ചിന്റെ പാസ്റ്റര്‍ റവ. അന്തോണി തോംപ്സണ് പറഞ്ഞു. 2015-ല്‍ ഒരു അക്രമി ചര്‍ച്ചില്‍ വച്ചു നടത്തിയ വെടിവെയ്പില്‍ പാസ്റ്റര്‍ തോംപ്സന്റെ ഭാര്യ കൊല്ലപ്പെട്ടിരുന്നു.


Comments are closed.