ക്രിസ്ത്യന്‍ റേഡിയോ സ്റ്റേഷന് പിടിച്ചെടുത്ത് ഖുറാന് അവതരിപ്പിച്ചു
നെയ്റോബി: കെനിയയില്‍ ക്രിസ്ത്യന്‍ റേഡിയോ ഇസ്ളാമിക തീവ്രവാദികള്‍ പിടിച്ചെടുത്തു ഖുറാന് പാരായണം അവതരിപ്പിച്ചു.
ജനുവരി 27ന് രാത്രി കെനിയയിലെ ഹോപ്പ് എഫ് എം റേഡിയോയാണ് തീവ്രവാദികള്‍ ഹൈജാക്ക് ചെയ്ത് 3 മണിക്കൂറോളം ഖുറാന് പാരായണം അവതരിപ്പിച്ചത്.
നെയ്റോബി പെന്തക്കോസ്തല്‍ ചര്‍ച്ചിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന റേഡിയോയാണ് ഹോപ്പ് എഫ്.എം. പിന്നീട് റേഡിയോയുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്കു കൊണ്ടു വരികയായിരുന്നു.

