കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ 7,000 ത്തോളം ക്രൈസ്തവര്‍ പീഢത്തിനിരയായി
മുംബെയ്: 2014-ല്‍ മാത്രം ഇന്ത്യയില്‍ വിവിധയിടങ്ങളില്‍ 7,000ത്തോളം ക്രൈസ്തവര്‍ ആക്രമണങ്ങള്‍ക്കിരയായതായി യു.സി.എ. ന്യൂസ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
2014-ല്‍ ക്രിസ്ത്യന്‍ പുരോഹിതര്‍ , പാസ്റ്റര്‍മാര്‍ , മിഷണറിമാര്‍ ഉള്‍പ്പെടെ 300 പേര്‍ ആക്രമണങ്ങള്‍ക്കിരയായി. 11 വയസ്സുള്ള ബാലന്‍ ഉള്‍പ്പെടെ 5 പേര്‍ കൊല്ലപ്പെട്ടു. ബി.ജെ.പി, സര്‍ക്കാര്‍ ഇന്ത്യയില്‍ അധികാരത്തില്‍ വന്നതിനുശേഷം ആക്രമണങ്ങള്‍ വര്‍ദ്ധിച്ചതായി കാത്തലിക്ക് സെക്കുലര്‍ ഫോറം ജനറല്‍ സെക്രട്ടറി ജോസഫ് ഡയസ് ആരോപിച്ചു.
പ്രധാമന്ത്രി ന്യൂനപക്ഷ വിരുദ്ധ ആക്രമണങ്ങള്‍ തടയണമെന്നും ഡയസ് ആവശ്യപ്പെട്ടു. കാത്തലിക്ക്, പ്രൊട്ടസ്റ്റന്റ്, പെന്തക്കോസ്ത് വിഭാഗങ്ങള്‍ ആക്രമണങ്ങള്‍ക്കിരയാകുകയാണ്.

