ലോക സമ്പത്തിന്റെ പകുതിയും ഒരു ശതമാനത്തിന്റെ പക്കലെന്ന് പഠനം

Breaking News Global Top News

ലോക സമ്പത്തിന്റെ പകുതിയും ഒരു ശതമാനത്തിന്റെ പക്കലെന്ന് പഠനം
ദാവോസ്: ലോകത്ത് സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം ഭയാനകമായ തോതില്‍ വര്‍ദ്ധിക്കുകയാണെന്ന് കണ്ടെത്തിയിരിക്കുന്നു.

 

അതി സമ്പന്നരായ ഒരു ശതമാനത്തിന്റെ കൈകളിലാണ് ലോക സമ്പത്തിന്റെ പകുതിയിലേറെയുമെന്ന് ദാരിദ്യ്ര വിരുദ്ധ സന്നദ്ധ പ്രസ്ഥാനമായ ഓക്സ്ഫാം നടത്തിയ പഠനത്തില്‍ വ്യക്തമായി. 2009-ല്‍ സമ്പത്തിന്റെ 44 ശതമാനമായിരുന്നു ഒരു ശതമാനം സമ്പന്നരുടെ കൈകളിലെങ്കില്‍ കഴിഞ്ഞ വര്‍ഷം ഇത് 48 ശതമാനമായി ഉയര്‍ന്നു.

 

2016-ല്‍ 50 ശതമാനത്തിലേറെ സമ്പത്തും ഒരു ശതമാനം ധനാഢ്യന്മാരുടെ കൈകളിലാകുമെന്നാണ് വിലയിരുത്തല്‍ ‍. 2020-ഓടെ സമ്പത്ത് 54 ശതമാനമായി വര്‍ദ്ധിക്കും. ലോകത്തെ ഏറ്റവും ധനികരായ 80 പേരുടെ ആകെ സമ്പത്തായ 1.9 ലക്ഷംകോടി ഡോളര്‍ ഏറ്റവും ദരിദ്രരായ 50 ശതമാനം ജനങ്ങളുടെ ആകെ സ്വത്തിനു തുല്യമാണ്.

 

4 വര്‍ഷത്തിനിടയില്‍ 80 ശത കോടീശ്വരന്മാരുടെ ആസ്തി 50 ശതമാനം (60,000 കോടി ഡോളര്‍ ‍) വര്‍ദ്ധിച്ചു. എന്നാല്‍ 50 ശതമാനം ദരിദ്രരുടെ സ്വത്ത് 75,000 കോടി ഡോളര്‍ ഇടിഞ്ഞു. കഴിഞ്ഞ വര്‍ഷം ദരിദ്രരുടെ ശരാശരി സമ്പത്ത് 3851 ഡോളറാണ്. ഒരു ശതമാനം സമ്പന്നരുടെ സമ്പത്തിന്റെ ശരാശരി 27 ലക്ഷം ഡോളറാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.