രാജ്യത്ത് മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരും: അമിത്ഷാ
ന്യൂഡല്‍ഹി: രാജ്യത്തു മതപരിവര്‍ത്തനത്തിനെതിരായി നിയമം കൊണ്ടുവാരുവാനുള്ള നടപടി തുടരുകയാണെന്നു ബി.ജെ.പി. ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ. ബി.ജെ.പി.യുടെ അംഗത്വ വിതരണ കാമ്പയിന്റെ വിശദാംശങ്ങള്‍ വിവരിക്കവെ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുമ്പോഴായിരുന്നു അമിത്ഷായുടെ ഇതേക്കുറിച്ചുള്ള പ്രതികരണമുണ്ടായത്. ഘര്‍വാപസിയുടെ മറവില്‍ വിശ്വഹിന്ദു പരിഷത്ത് നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നതായി ആരോപണം ഉയര്‍ന്നിരുന്നു.

