ബൈബിള്‍ വചനം, ദൈവം, ക്രിസ്തു എന്നീ പദങ്ങള്‍ ചൈനീസ് അധികാരികള്‍ നീക്കി

ബൈബിള്‍ വചനം, ദൈവം, ക്രിസ്തു എന്നീ പദങ്ങള്‍ ചൈനീസ് അധികാരികള്‍ നീക്കി

Breaking News Global

ബൈബിള്‍ വചനം, ദൈവം, ക്രിസ്തു എന്നീ പദങ്ങള്‍ സ്കൂള്‍ പുസ്തകത്തില്‍നിന്നും ചൈനീസ് അധികാരികള്‍ നീക്കി
പാഠാവലിയില്‍ കുട്ടികള്‍ക്കായുള്ള സാഹിത്യകൃതികളില്‍നിന്നും ബൈബിള്‍ വാക്യങ്ങള്‍ ‍, ദൈവം, ക്രിസ്തു എന്നീ പദങ്ങള്‍ അധികാരികള്‍ നീക്കം ചെയ്തു.

5-ാം ക്ലാസ്സിലെ പാഠ പുസ്തകത്തില്‍നിന്നുമാണ് ബൈബിള്‍ വാക്യങ്ങളും, ദൈവം, ക്രിസ്തു എന്നീ വാക്കുകളും നീക്കം ചെയ്തത്. മറ്റൊരു സംസ്ക്കാരം കുട്ടികള്‍ മനസ്സിലാക്കുന്നു എന്നാണ് ഇതിനെ സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം.

പ്രമുഖ എഴുത്തുകാരുടെ കൃതികളില്‍ ചിലത് പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിലും മേല്‍ വിവരിച്ച പദങ്ങള്‍ ഉണ്ടായിരുന്നു.

അവയൊക്കെ നീക്കം ചെയ്തത് കുട്ടികള്‍ സത്യ ദൈവത്തെക്കുറിച്ച് കൂടുതല്‍ പഠിക്കരുതെന്ന ലക്ഷ്യത്തോടെയാണെന്ന് ക്രൈസ്തവര്‍ വിമര്‍ശിക്കുന്നു. കുട്ടികള്‍ ആത്മീയ കാര്യങ്ങളില്‍ പങ്കെടുക്കരുതെന്നു വിലക്കുള്ള രാജ്യമാണ് ചൈന. ഇതിനെ വലിയ ആശങ്കയോടെയാണ് മാതാപിതാക്കള്‍ കാണുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Comments are closed.