പലസ്തീനിനെ അംഗീകരിക്കുന്ന പ്രമേയം ഫ്രാന്‍സ് പാസ്സാക്കി

Europe Middle East

പലസ്തീനിനെ അംഗീകരിക്കുന്ന പ്രമേയം ഫ്രാന്‍സ് പാസ്സാക്കി
പാരീസ്: പലസ്തീനിനെ ഒരു രാജ്യമായി അംഗീകരിക്കാനുള്ള പ്രമേയം ഫ്രാന്‍സ് പാസ്സാക്കി. ബ്രിട്ടന്‍, സ്പെയ്ന്‍ എന്നീ രാജ്യങ്ങള്‍ക്കുശേഷം ഇത്തരത്തില്‍ പലസ്തീനിനെ അംഗീകരിക്കണമെന്ന് പ്രമേയം പാസ്സാക്കുന്ന യൂറോപ്യന്‍ രാജ്യമായിരിക്കുകയാണ് ഫ്രാന്‍സ്.

339 പേര്‍ പ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്തപ്പോള്‍ 151 പേര്‍ പ്രമേയത്തെ എതിര്‍ത്തു വോട്ടു ചെയ്തു. പശ്ചിമേഷ്യയില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് സ്ഥിരമായി പരിഹാരം കാണുവാന്‍ പലസ്തീനിനെ അംഗീകരിക്കണമെന്ന നിലപാടാണ് ഫ്രാന്‍സിന്.

എന്നാല്‍ ഫ്രാന്‍സിന്റെ നടപടിക്കെതിരെ ഇസ്രായേല്‍ രംഗത്തുവന്നു. മേഖലയില്‍ കടുത്ത സംഘര്‍ഷങ്ങള്‍ ഉണ്ടാകുവാന്‍ ഇത് വഴി ഒരുക്കുമെന്ന് ഇസ്രായേല്‍ പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.