ഡോ. സജി ഫിലിപ്പിന് അമേരിക്കന്‍ ഹാര്‍ട്ട് അസ്സോസിയേഷന്‍ ഫെലോഷിപ്പ്

Breaking News India USA

ഡോ. സജി ഫിലിപ്പിന് അമേരിക്കന്‍ ഹാര്‍ട്ട് അസ്സോസിയേഷന്‍ ഫെലോഷിപ്പ്
പരുമല: ഡോ. സജി ഫിലിപ്പിന് അമേരിക്കന്‍ ഹാര്‍ട്ട് അസ്സോസിയേഷന്റെ 2014-ലെ ഫെലോഷിപ്പ്. പരുമല സെന്റ് ഗ്രിഗോറിയോസ് കാര്‍ഡിയോ വാസ്ക്കുലര്‍ സെന്ററില്‍ കുട്ടികളുടെ ഹൃദ്രോഗവിദഗ്ദ്ധനാണ് ഡോ. സജി ഫിലിപ്പ്.

അമേരിക്കന്‍ ഹാര്‍ട്ട് അസ്സോസിയേഷന്‍ രാജ്യാന്തര തലത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന ഹൃദ്രോഗ വിദഗ്ദ്ധര്‍ക്ക് നല്‍കുന്ന ഫെലോഷിപ്പാണിത്. 30 വര്‍ഷത്തെ തന്റെ മെഡിക്കല്‍ സേവനത്തിലുള്ള മികവും കാവസാക്കി രോഗം സംബന്ധിച്ച പ്രബന്ധങ്ങള്‍ ‍, ഗവേഷണം എന്നിവയുമാണ് ഡോ. സജിയെ ഈ ബഹുമതിക്കര്‍ഹനാക്കിയത്.

ഇന്ത്യന്‍ കാവസാക്കി ഫൌണ്ടേഷന്റെ സ്ഥാപകനാണ്. അമേരിക്കന്‍ ഹാര്‍ട്ട് അസ്സോസിയേഷന്‍ ഇത്തവണ 12 പേര്‍ക്കാണ് ഫെലോഷിപ്പ് നല്‍കിയത്. ഇതില്‍ ഏക ഏഷ്യാക്കാരനാണ് ഡോ. സജി. ബാക്കി 11 പേരും അമേരിക്കക്കാരാണ്. ആലപ്പുഴ ജില്ലയിലെ കറ്റാനം വരിക്കോലിത്തറയില്‍ ഡോ. വി.വി. ഫിലിപ്പിന്റെ മകനായി 1961 ല്‍ ജനിച്ച ഇദ്ദേഹം മെഡിക്കല്‍ വിദ്യാഭ്യാസത്തിനിടയിലാണ് കര്‍ത്താവിനെ കണ്ടുമുട്ടിയത്.

 

1993-ല്‍ ലുധിയാന ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍നിന്ന് പീഡിയാട്രിക്സില്‍ ബിരുദം എടുത്തു. പിന്നീട് നാഷണല്‍ തായ്വാന്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് പിഎച്ച്ഡി എടുത്തു. അതോടൊപ്പം തായ്വാനിലെ വേള്‍ഡ് ഫോര്‍ വേള്‍ഡ് ചര്‍ച്ചിന്റെ അസിസ്റ്റന്റ് പാസ്റ്ററായും സേവനമ\നുഷ്ഠിച്ചു. 2002-ല്‍ ഹഗ്ഗായി ലീഡര്‍ഷിപ്പ് ട്രെയിനിംഗ് പാസ്സായി.

 

അനുഗ്രഹിത സുവിശേഷ പ്രഭാഷകനും ഗാനരചയിതാവും, ഗായകനുമായ ഇദ്ദേഹം നിരവധി സിഡികളും ട്രാക്ടുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പെന്തക്കോസ്തു ലോകത്ത് സുപരിചിതനാണ് ഇദ്ദേഹം. ഭാര്യ ഡോ. ബ്യൂല. മക്കള്‍ ഷാലോം ഫിലിപ്പ്, ജെമി ഫിലിപ്പ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.