വര്‍ഗ്ഗീയ ലഹളകള്‍ ‍: ഇന്ത്യയില്‍ കൊല്ലപ്പെട്ടത് 90 പേര്‍

Health India

വര്‍ഗ്ഗീയ ലഹളകള്‍ ‍: ഇന്ത്യയില്‍ കൊല്ലപ്പെട്ടത് 90 പേര്‍
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഈ വര്‍ഷം 561 വര്‍ഗ്ഗീയ ലഹളകളുണ്ടായി. ഇതില്‍ 90 പേര്‍ കൊല്ലപ്പെട്ടു. പരിക്കേറ്റവര്‍ 1,688 പേര്‍ ‍. ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ വര്‍ഗ്ഗീയ ലഹള ഉണ്ടായത്.

129 കലാപങ്ങളില്‍ അവിടെ 25 പേര്‍ കൊല്ലപ്പെട്ടു. രാജസ്ഥാനില്‍ 61 സംഭവങ്ങളില്‍ 13 മരണങ്ങളും മഹാരാഷ്ട്രയില്‍ 82 കലാപങ്ങളില്‍ 12 മരണങ്ങളുമുണ്ടായി. ഗുജറാത്തില്‍ 59 ലഹളകളില്‍ 8 പേരാണ് മരിച്ചത്.

 

കേന്ദ്രമന്ത്രി കിരണ്‍ റിജു ജുര്‍ലോക് സഭയെ അറിയിച്ചതാണ് ഈ വിവരം. ഒക്ടോബര്‍ വരെയുള്ള കണക്കാണിത്. കഴിഞ്ഞ വര്‍ഷം രാജ്യത്താകമാനമായി 2,269 കലാപങ്ങളിലായി 133 പേര്‍ കൊല്ലപ്പെടുകയും 823 പേര്‍ക്കു പരിക്കേല്‍ക്കുകയുമുണ്ടായി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.