യേശുക്രിസ്തു എങ്ങനെ ക്രൂശിക്കപ്പെട്ടു? ശാസ്ത്രീയ തെളിവുകളുമായി ഗവേഷകര്‍

Breaking News Global Middle East

യേശുക്രിസ്തു എങ്ങനെ ക്രൂശിക്കപ്പെട്ടു? ശാസ്ത്രീയ തെളിവുകളുമായി ഗവേഷകര്‍
യേശുക്രിസ്തു എങ്ങനെയാണ് ക്രൂശിക്കപ്പെട്ടതെന്ന് ശാസ്ത്രീയമായി തെളിയിച്ചതായി ഗവേഷകര്‍ ‍. 2000 വര്‍ഷം മുമ്പ് കാല്‍പ്പാദത്തിലൂടെ ഇരുമ്പാണി തുളച്ച് കയറിയ അസ്ഥികൂടമാണ് ഖനനത്തില്‍ കണ്ടെടുത്തത്.

ഇതോടെ യേശുക്രിസ്തു എങ്ങനെയാണ് കൊല്ലപ്പെട്ടതെന്നറിയാന്‍ ഒടുവില്‍ ശാസ്ത്രീയ തെളിവുകളുണ്ടായിരിക്കുകയാണെന്ന് ഗവേഷകര്‍ വാദിക്കുന്നു.

ആയിരം വര്‍ഷങ്ങള്‍ക്കിടെ റോമാക്കാര്‍ യേശുക്രിസ്തു അടക്കമുള്ള പതിനായിരക്കണക്കിനു പേരെ കുരിശിലേറ്റിയിരുന്നുവെങ്കിലും അതിനുള്ള തെളിവുകള്‍ വളരെ കുറവായിരുന്നു. എന്നാല്‍ ക്രൂശീകരണം എന്ന വധശിക്ഷാ രീതി നിലനിന്നിരുന്നുവെന്നതിന് വ്യക്തമായ തെളിവു നല്‍കുന്ന ഒരു വ്യക്തിയുടെ അസ്ഥികൂടം വടക്കന്‍ ഇറ്റലിയിലെ ശവക്കല്ലറിയില്‍നിന്നും ഇപ്പോള്‍ കണ്ടെടുത്തതാണ് വഴിത്തിരിവായത്.

ക്രൂശീകരണം സംബന്ധിച്ച രണ്ടാമത്തെ തെളിവാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നതെന്നാണ് ഇതു സംബന്ധിച്ച് ഗവേഷണം നടത്തിയ ഫെറാറ, ഫ്ളോറന്‍സ് സര്‍വ്വകലാശാലകളില ഒരു സംഘം ഗവേഷകര്‍ പറയുന്നത്. ഫെറാറ സര്‍വ്വകലാശാലയിലെ ലക്ചറര്‍ ഇമ്മാനുവേല്‍ ഗുവാള്‍ഡിയാണ് ഗവേഷണത്തിനു നേതൃത്വം നല്‍കിയത്.

കണ്ടെടുത്തിരിക്കുന്ന അസ്ഥിയുടെ ഉപരിതലം വളരെ അവ്യക്തമായിരിക്കുന്നതിനാല്‍ റേഡിയോ കാര്‍ബണ്‍ ഡേറ്റിംങ് നിര്‍വ്വഹിക്കാന്‍ സാധിക്കില്ലെന്നും സഹപ്രവര്‍ത്തകന്‍ ഖുര്‍സുലതുണ്‍ പറഞ്ഞു. റോമന്‍ ബ്രിക്സിനും ടൈലുകള്‍ക്കുമിടയില്‍ ഇത് കണ്ടെത്തിയതിനാലാണ് ഇത് റോമന്‍ കാലഘട്ടത്തിലേതാണെന്നുള്ള നിഗമനത്തിലെത്തിച്ചേര്‍ന്നത്.

ഇവിടെ കുരിശിലേറ്റപ്പെട്ടത് 30-നും 34-നും ഇടയില്‍ പ്രായമുള്ളയാളാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ അസ്ഥികൂടം വെനീസില്‍നിന്നും 60 കിലോമീറ്റര്‍ ദൂരത്തുള്ള പോവാലി എന്ന സ്ഥലത്തുള്ള ശവകുടിരത്തുനിന്നാണ് കണ്ടെടുത്തത്. കുരിശിലേറ്റിയുള്ള വധശിക്ഷ വളരെ ക്രൂരവും വേദനാജനകവുമാണെന്ന് റോമന്‍ പ്രസംഗകനായിരുന്ന സീസെറോ അഭിപ്രായപ്പെട്ടിരുന്നു.

ഇതു രണ്ടാം തവണയാണ് കുരിശിലേറ്റിയുള്ള ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കൊല്ലപ്പെട്ടയാളുടെ അസ്ഥികൂടം കണ്ടെടുത്തത്. 1968-ല്‍ യെരുശലേമിലെ ഒരു ശവക്കല്ലറയില്‍നിന്നുമായിരുന്നു ഇതിനു മുമ്പ് ഇത്തരം തെളിവു ലഭിച്ചിരുന്നത്. അന്ന് ഒരു യഹൂദന്റെ 9 ഇഞ്ച് വലിപ്പമുള്ള നഖം മാത്രമായിരുന്നു തെളിവായി ലഭിച്ചിരുന്നത്.

ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ള ഭൌതികാവശിഷ്ടത്തിന്റെ വലംകാലില്‍ ആണിയടിച്ചതിന്റെ അവശിഷ്ടം വ്യക്തമായി കണ്ടെത്തിയിട്ടുണ്ട്. കുരിശിലേറ്റുന്ന രീതിയെക്കുറിച്ച് നിര്‍ണ്ണായകമായ ചില കാര്യങ്ങള്‍ പഠിച്ചെടുക്കുവാന്‍ ഗവേഷകര്‍ക്ക് ഇതുമൂലം കഴിയുമെന്നാണ് നേട്ടം.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.