പഞ്ചസാര കുറയ്ക്കണം

Health

പഞ്ചസാര കുറയ്ക്കണം
ഇന്ന് ലഘു ഭക്ഷണത്തിലും ബേക്കറി ഫുഡ്ഡിലും ഒഴിച്ചു കൂടാന്‍ കഴിയാത്ത ഒരു ഘടകമാണ് പഞ്ചസാര. പഞ്ചസാരയുടെ ഉപയോഗം കൂടിയാല്‍ പല രോഗങ്ങളും നമ്മെ കീഴ്പ്പെടുത്തും.

 

അതുകൊണ്ട് പഞ്ചസാരയുടെ ഉപയോഗം ലഘൂകരിക്കുക. പ്രായപൂര്‍ത്തിയായവര്‍ക്ക് ദിവസം 20-30 ഗ്രാം വരെ പഞ്ചസാര ഉപയോഗിക്കാം. കുട്ടികള്‍ക്ക് 40-50 ഗ്രാം വരെ ഉപയോഗിക്കാം. പ്രായമായവര്‍ പഞ്ചസാരയുടെ ഉപയോഗം കഴിവതും കുറയ്ക്കുന്നതാണ് നല്ലത്.

 

ഒരു വയസ്സുള്ള കുഞ്ഞുങ്ങള്‍ക്കും മറ്റും പഞ്ചസാര കൊടുത്തു ശീലിപ്പിക്കാതിരിക്കുന്നതാണ് ഉത്തമം. പാലില്‍ പഞ്ചസാര ചേര്‍ത്ത് കൊടുക്കുന്നതു കഴിവതും ഒഴിവാക്കണം. 3-4 വയസ്സാകുമ്പോഴേക്കും പാലില്‍നിന്നു കിട്ടുന്നതിലുമധികം മധുരം മധുരപലഹാരങ്ങളിലൂടെ കിട്ടും. എന്നാലും 20-25 ഗ്രാം വരെ ഈ പ്രായത്തില്‍ അവര്‍ക്കു കൊടുക്കാം.

 

ശര്‍ക്കരയില്‍നിന്നും ഇരുമ്പ്, കോപ്പര്‍ തുടങ്ങിയ ധാതുക്കള്‍ക്കൂടി കിട്ടുന്നതിനാല്‍ പഞ്ചസാരയേക്കള്‍ ഭേദം ശര്‍ക്കരയാണ്. പഞ്ചസാരയ്ക്കു പകരമായി തേന്‍ ‍, കരുപ്പട്ടി എന്നിവയും നല്‍കാം. കല്‍ക്കണ്ടം വാസ്തവത്തില്‍ പഞ്ചസാര തന്നെയാണ്. അതായത് റിഫൈന്‍ ചെയ്യാത്ത പഞ്ചസാര.

 

പഞ്ചസാര സാധരണ കരിമ്പില്‍നിന്നാണ് ഉണ്ടാക്കുന്നത്. അതേസമയം ക്യൂബയില്‍ മധുരക്കിഴങ്ങില്‍നിന്നും റഷ്യയില്‍ ബീറ്റ്റൂട്ടില്‍നിന്നുമാണ് പഞ്ചസാര ഉണ്ടാക്കുന്നത്. ശര്‍ക്കര, കരുപ്പട്ടി എന്നിവയില്‍നിന്നും കിട്ടുന്നതും സുക്രോസ് തന്നെയാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.