കൂടിയ ചൂടില്‍ ഡെങ്കി വൈറസ് മാരകമെന്ന് ആര്‍ജിസിബിയുടെ കണ്ടെത്തല്‍

കൂടിയ ചൂടില്‍ ഡെങ്കി വൈറസ് മാരകമെന്ന് ആര്‍ജിസിബിയുടെ കണ്ടെത്തല്‍

Breaking News Health India

കൂടിയ ചൂടില്‍ ഡെങ്കി വൈറസ് മാരകമെന്ന് ആര്‍ജിസിബിയുടെ കണ്ടെത്തല്‍
അന്തരീക്ഷത്തിലെ ഉയര്‍ന്ന ചൂടില്‍ വളരുന്ന ഡെങ്കി വൈറസ് മാരകമാകാമെന്ന് രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ ആര്‍ജിസിബി കണ്ടെത്തല്‍ ‍.

ഡെങ്കിപ്പനിയുടെ തീവ്രത തിരിച്ചറിയാനും രോഗം ലഘൂകരിക്കാനും സഹായിക്കുന്ന ഗവേഷണത്തിന്റെ റിപ്പോര്‍ട്ട് ഫെഡറേഷന്‍ ഓഫ് അമേരിക്കന്‍ സൊസൈറ്റീസ് ഓഫ് എക്സ്പെരിമെന്റല്‍ ബയോളജി ജേണസില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കൊതുകിന്റെ കോശങ്ങളിലും മനുഷ്യരിലും മാറി മാറി വളരാനുള്ള ഡെങ്കി വൈറസിന്റെ കഴിവ് രോഗ വ്യാപനത്തില്‍ നിര്‍ണായക ഘടകമാണെന്ന് റിപ്പോര്‍ട്ടില്‍ ഗവേഷണ സംഘത്തലവന്‍ ഡോ. ഈശ്വരന്‍ ശ്രീകുമാര്‍ ചൂണ്ടിക്കാട്ടുന്നു.

മൃഗങ്ങളേപ്പോലെ കൊതുകിന്റെ ശരീരോഷ്മാവ് സ്ഥിരമല്ല. അന്തരീക്ഷ താപത്തിന് അനസരിച്ച് അത് കൂടുകയും കുറയുകയും ചെയ്യും. താപനില ഉയരുന്നത് കൊതുകിലെ വൈറസിന്റെ തീവ്രത കൂട്ടും.

കൊതുക് കോശങ്ങളില്‍ കൂടിയ ഊഷ്മാവില്‍ വളഴരുന്ന വൈറസ് കുറഞ്ഞ ചൂടില്‍ വളരുന്ന വൈറസിനേക്കാള്‍ അപകടകാരിയാണ്.

രാജ്യത്ത് ഡെങ്കിപ്പനി പടരുമ്പോഴും ഈ വശം ഇതുവരെ പരിശോധിച്ചിട്ടില്ലെന്നും ഡെങ്കിപ്പനി ചിലപ്പോള്‍ ഗുരുതരമാകുന്നത് എന്തുകൊണ്ടാണെന്നും മനസ്സിലാക്കാനാണ് ഗവേഷകര്‍ ശ്രമിച്ചതെന്നും ആര്‍ജിസിബി ഡയറക്ടര്‍ പ്രൊഫ. ചന്ദ്രദാസ് നാരായണ പറഞ്ഞു.