‘പാഷന്‍ ഓഫ് ദി ക്രൈസ്റ്റ്’ രണ്ടാം ഭാഗം വരുന്നു; ചരിത്രത്തില്‍ ഏറ്റവും വലിയ സിനിമയെന്നു നടന്‍
കാലിഫോര്‍ണിയ: 14 വര്‍ഷം മുമ്പ് ലോകം ഇരു കൈകളും നീട്ടി സ്വീകരിച്ച യേശുക്രിസ്തുവിന്റെ ക്രൂശീകരണ ചിത്രീകരണ സിനിമയായിരുന്ന പാഷന്‍ ഓഫ് ദി ക്രൈസ്റ്റ് എന്ന ബോക്സ് ഓഫീസ് സിനിമയുടെ രണ്ടാം ഭാഗത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലേക്ക്.
യേശുക്രിസ്തുവിന്റെ ഉയിര്‍പ്പും സ്വര്‍ഗ്ഗാരോഹണവും വളരെ സാങ്കേതിക മികവില്‍ ചിത്രീകരിച്ചിരിക്കുന്ന സിനിമ ഈ വര്‍ഷം തന്നെ റിലീസു ചെയ്യുവാനാണു നിര്‍മ്മാതാക്കളുടെ ശ്രമം. ഈ സിനിമ ചരിത്രത്തില്‍ ഏറ്റവും വലിയ സിനിമതന്നെയായിത്തീരുമെന്ന് സിനിമയില്‍ യേശുവിന്റെ വേഷം അവതരിപ്പിച്ച ജിം കാവീസല്‍ അഭിപ്രായപ്പെടുന്നു.
അത്രമാത്രം ശക്തമായ അവതരണ ശൈലിയും പുത്തന്‍ സാങ്കേതിക വിദ്യയും സിനിമയുടെ നിര്‍മ്മാണത്തിനായി ചെയ്തുവെന്നു ജിം പറയുന്നു.
ജിം കഴിഞ്ഞ മാസം കാതോലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ സ്റ്റുഡന്റ്സ് ലീഡര്‍ഷിപ്പ് കോണ്‍ഫ്രന്‍സില്‍ പങ്കെടുത്തു സംസാരിച്ചിരുന്നു. വിശ്വാസികള്‍ ക്രിസ്ത്യാനിത്വത്തിലെ വിഗ്രഹാരാധനയില്‍നിന്നും പുറത്തു വരുവാന്‍ ആഹ്വാനം ചെയ്തു പ്രസംഗിച്ചിരുന്നു.
ഓരോ ക്രിസ്ത്യാനിയും വിഗ്രഹാരാധനാ ലോകത്തുനിന്നും പുറത്തുവന്ന് പൊതു സമൂഹത്തില്‍ പുതിയ മാറ്റത്തിനു കളമൊരുക്കി പുതിയ ജീവിതം നിയക്കണമെന്നും ആഹ്വാനം ചെയ്യുകയുണ്ടായി. പ്രത്യക്ഷത്തില്‍ കത്തോലിക്കാ വിശ്വാസികള്‍ക്കിടയിലുള്ള വിഗ്രഹാരാധനയെയാണ് ജിം എതിര്‍ത്തു ചോദ്യം ചെയ്തത്.
പാഷന്‍ ഓഫ് ദി ക്രൈസ്റ്റിലെ യേശുവിന്റെ വേഷം അവതരിപ്പിച്ച ജിം പിന്നീട് തന്റെ ജീവിതത്തില്‍ കര്‍ത്താവ് വളരെയധികം മാറ്റം വരുത്തിയെന്നും കര്‍ത്താവിനെ സാക്ഷീകരിക്കുവാന്‍ നിരവധി അവസരം ലഭിച്ചുവെന്നും പറഞ്ഞു.
പുതിയ സിനിമയിലും ജിം തന്നെയാണ് യേശുവിന്റെ വേഷം ചെയ്യുന്നത്. പാഷന്‍ ഓഫ് ദി ക്രൈസ്റ്റിന്റെ സംവിധായകന്‍ മെല്‍ ഗിബ്സണ്‍ തന്നെയാണ് ഈ സിനിമയുടെയും സംവിധായകന്‍ .

