ബെഥേല്‍ ഗോസ്പല്‍ അസംബ്ളി ജനറല്‍ കണ്‍വന്‍ഷന്‍ ജനുവരി 11 മുതല്‍

Breaking News Convention

ബെഥേല്‍ ഗോസ്പല്‍ അസംബ്ളി ജനറല്‍ കണ്‍വന്‍ഷന്‍ ജനുവരി 11 മുതല്‍
പത്തനാപുരം: ബെഥേല്‍ ഗോസ്പല്‍ അസംബ്ളി 28-ാമതു ജനറല്‍ കണ്‍വന്‍ഷന്‍ ജനുവരി 11-14 വരെ പത്തനാപുരം ബെഥേല്‍ ഗ്രൌണ്ടില്‍ നടക്കും.

 

ഓവര്‍സിയര്‍ പാസ്റ്റര്‍ ജോയി ഉമ്മന്‍ ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ ജോര്‍ജ്ജ് ചാക്കോ, അനീഷ് ഏലപ്പാറ, ബിജു മാത്യു, ടിനു ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിക്കും.

 

ബേര്‍ശേബാ ഗോസ്പല്‍ വോയ്സ് ഗാനങ്ങള്‍ ആലപിക്കും. വ്യാഴാഴ്ച പകല്‍ ശുശ്രൂഷക കുടുംബ സംഗമം നടക്കും. ബൈബിള്‍ ക്ലാസ്സ്, യുവജന മീറ്റിംഗ്, സഹോദരി സമാജം വാര്‍ഷികം, പൊതുസഭായോഗം എന്നിവ ഉണ്ടായിരിക്കും. പാസ്റ്റര്‍ എം.ഒ. അനിയന്‍ നേതൃത്വം നല്‍കും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.