തീവ്രവാദി കേന്ദ്രത്തില്‍ തകര്‍ന്ന പാറകള്‍ക്കിടയില്‍ 3 ദിവസം കുടുങ്ങിക്കിടന്ന പെണ്‍കുട്ടിയെ മിഷണറി രക്ഷിച്ചു

Breaking News Middle East

തീവ്രവാദി കേന്ദ്രത്തില്‍ തകര്‍ന്ന പാറകള്‍ക്കിടയില്‍ 3 ദിവസം കുടുങ്ങിക്കിടന്ന പെണ്‍കുട്ടിയെ മിഷണറി രക്ഷിച്ചു
മൊസൂള്‍ ‍: ഇറാക്കില്‍ ഐ.സ്. തീവ്രവാദികളുടെ ശക്തി കേന്ദ്രത്തില്‍ യുദ്ധത്തില്‍ തകര്‍ന്നു വീണ സ്വന്തം വീടിന്റെ പാറക്കല്ലുകള്‍ക്കിടയില്‍ 3 ദിവസമായി കുടുങ്ങിക്കിടന്ന പെണ്‍കുട്ടിക്ക് അമേരിക്കന്‍ ക്രിസ്ത്യന്‍ മിഷണറിയുടെ ധീരമായ നീക്കങ്ങളുടെ ഫലമായി അത്ഭുതകരമായ മോചനം.

 

ഇറാക്കിലെ മൊസൂളില്‍ നടന്ന സംഭവം മെയ് 15-ന് മിഷണറി യു ട്യൂബില്‍ പോസ്റ്റു ചെയ്യുകയായിരുന്നു.
മുന്‍ അമേരിക്കന്‍ ആര്‍മി സ്പെഷ്യല്‍ ഫോഴ്സസ് ആന്റ് റേഞ്ചര്‍ ഓഫീസറും ഇപ്പോള്‍ ബര്‍മ്മ, കുര്‍ദ്ദിസ്ഥാന്‍ ‍, സുഡാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ക്രിസ്ത്യന്‍ മിഷണറി പ്രവര്‍ത്തനങ്ങള്‍ ചെയ്തു വരുന്ന ഡേവിഡ് യൂബാങ്കാണ് ഇറാക്കി സൈനികരും ചേര്‍ന്ന് ഒരു പെണ്‍കുട്ടിയെ മരണത്തിന്റെ പടിവാതില്‍ക്കല്‍നിന്നും കൈപിടിച്ചുയര്‍ത്തിയ സംഭവം പോസ്റ്റു ചെയ്തത്.

 
മൊസൂളില്‍ ഐ.എസ്. ഇറാക്കി സേനാ പോരാട്ടത്തിനിടയില്‍ തകര്‍ന്നു തരിപ്പണമായി കോണ്‍ക്രീറ്റു വീടിന്റെ പാറകള്‍ക്കിടയില്‍ 3 ദിവസമായി ശരീരത്തിന്റെ പകുതി ഭാഗം മുഴുവന്‍ കീഴോട്ട് കുടുങ്ങിയ നിലയില്‍ രാഹാബ് (17) എന്ന പെണ്‍കുട്ടിയെ കണ്ടെത്തിയത്.

 

പെണ്‍കുട്ടി രക്ഷപെടുവാന്‍ കഴിയാതെവണ്ണം വേദനയോടെ നിലവിളിച്ചു കരയുന്ന ശബ്ദം കേട്ടാണ് ഡേവിഡ് യൂബാങ്ക് ഓടിയെത്തിയത്. ചങ്കു തകര്‍ന്നുപോയ താന്‍ ആദ്യം ദൈവത്തിനു സ്ത്രോത്രം പറഞ്ഞു. താന്‍ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ നോക്കിയെങ്കിലും സാധിച്ചില്ല. പിന്നീട് ഇറാക്കി സേനാംഗങ്ങളെ വിവരം ധരിപ്പിച്ചു. ഉടന്‍ ദ്രുതകര്‍മ്മസേന പാഞ്ഞെത്തി.

 

ആംബുലന്‍സും സജ്ജമാക്കി നിര്‍ത്തിയിരുന്നു. സേനാംഗങ്ങള്‍ വലിയ ഇലക്ട്രോണിക് കോണ്‍ക്രീറ്റ് കട്ടറുപയോഗിച്ച് പാറകളും കോണ്‍ക്രീറ്റ് പില്ലറുകളും കട്ട് ചെയ്തു പെണ്‍കുട്ടിയെ പുറത്തെടുത്തു. ഈ സമയമെല്ലാം ഡേവിഡ് യൂബാങ്ക് പെണ്‍കുട്ടിക്കുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവശയായ പെണ്‍കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ച് ആവശ്യമുള്ള ചികിത്സ നല്‍കി പരിചരിച്ചു.

 

തന്നെ തക്ക സമയത്ത് രക്ഷിച്ചത് ദൈവമാണെന്നു പെണ്‍കുട്ടി മനസിലാക്കി. അവള്‍ ഡേവിഡിനും സേനാംഗങ്ങള്‍ക്കും നന്ദി പറഞ്ഞു. ഐ.എസ്. ആക്രമണത്തില്‍ വീടു തകര്‍ന്നപ്പോള്‍ വീട്ടുകാരും അയല്‍ക്കാരും പ്രാണരക്ഷാര്‍ത്ഥം ഓടി രക്ഷപെട്ടിരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.