ഏറ്റുമുട്ടലില്‍ അമേരിക്കയും ചൈനയും തോല്‍ക്കും: കൂടിക്കാഴ്ചയില്‍ ട്രംപിനോട് ഷിജിസിംഗ്

ഏറ്റുമുട്ടലില്‍ അമേരിക്കയും ചൈനയും തോല്‍ക്കും: കൂടിക്കാഴ്ചയില്‍ ട്രംപിനോട് ഷിജിസിംഗ്

Breaking News USA

ഏറ്റുമുട്ടലില്‍ അമേരിക്കയും ചൈനയും തോല്‍ക്കും: കൂടിക്കാഴ്ചയില്‍ ട്രംപിനോട് ഷിജിസിംഗ്

ലോകം ആകാംഷയോടെ കാത്തിരുന്ന നിമിഷങ്ങളായിരുന്നു ചൈനീസ് പ്രസിഡന്റ് ഷിജിസിംഗിന്റെ അമേരിക്കന്‍ സന്ദര്‍ശനം.

യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഷിജിസിംഗും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇരുവരും മനസ്സ് തുറന്നു.

ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ് വ്യവസ്ഥകള്‍ക്ക് അവരുടെ ശത്രുത യുദ്ധത്തിലേക്ക് നീങ്ങാന്‍ അനുവദിക്കാതെ മല്‍സരിക്കുവാന്‍ കഴിയുമെന്ന് വാദിച്ചുകൊണ്ട് യു.എസും ചൈനയും സൈനിക ഏറ്റുമുട്ടല്‍ ഒഴിവാക്കണമെന്ന് ഷിജിസിംഗ് വ്യാഴാഴ്ച പ്രസിഡന്റ് ട്രംപിനോട് പറഞ്ഞു.

രണ്ട് പ്രധാന രാജ്യങ്ങള്‍ എന്ന നിലയില്‍ ചൈനയും അമേരിക്കയും സഹകരണത്തില്‍നിന്ന് നേട്ടമുണ്ടാക്കും. ഏറ്റുമുട്ടലില്‍ ഇരുകൂട്ടര്‍ക്കും തോല്‍ക്കേണ്ടി വരും. ഷിജിസിംഗ് പറഞ്ഞു.

നമ്മള്‍ തമ്മില്‍ സംഘര്‍ഷമോ ഏറ്റുമുട്ടലോ ഇല്ല എന്ന അതിര്‍ത്തി ചൈനയും അമേരിക്കയും നിലനിര്‍ത്തണം.

വാഷിംഗ്ടണും ബീജിംഗും തമ്മിലുള്ള കടുത്ത മല്‍സരം അദ്ദേഹം അംഗീകരിച്ചു. പക്ഷെ അത് പരിധിക്കുള്ളില്‍ നിലനിര്‍ത്താനും ഇരു സര്‍ക്കാരുകളെയും പ്രേരിപ്പിക്കും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.