ഇഞ്ചി ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാലുള്ള ഗുണം

Breaking News Health

ഇഞ്ചി ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാലുള്ള ഗുണം
ഇഞ്ചിയുടെ ഔഷധ ഗുണങ്ങള്‍ ഏറെയാണെന്ന് പരിചയപ്പെടുത്തേണ്ടതില്ലല്ലൊ. എന്നാലും അത് ഓര്‍മ്മിക്കുന്നത് നല്ലതാണ്. ഹൃദയാരോഗ്യത്തിന്റെ സംരക്ഷണത്തിന് നല്ലതാണ് ഇഞ്ചി. ദിവസവും 3 ഗ്രാം ഇഞ്ചി കഴിച്ചാല്‍ കൊളസ്ട്രോള്‍ അത്ഭുതകരമായ രീതിയില്‍ കുറയും. ഹൈപ്പര്‍ ടെന്‍ഷന്‍ ‍, സ്ട്രോക്ക്, ഹൃദയാഘാതം എന്നിവ തടയാനും ഇതു മൂലം സാധിക്കും.

 
ജലദോഷം തടയും: ജലദോഷം, മൂക്കടപ്പ് പോലുള്ള രോഗങ്ങള്‍ തടയാന്‍ ഇഞ്ചി സഹായിക്കും. ഇഞ്ചിയിലെ ജിഞ്ചറോള്‍ എന്ന ആന്‍റി ഓക്സിഡന്‍റ് ഇന്‍ഫെക്ഷനുകള്‍ തടയും.

 
തലകറക്കം തടയും: ഗര്‍ഭകാലത്തെ രാവിലെയുള്ള തലകറക്കം ഒഴിവാക്കാന്‍ ഇഞ്ചി കഴിച്ചാല്‍ മതിയാകും.
ദഹനക്കേടിന് ഉത്തമം: വയറുമായി ബന്ധപ്പെട്ട അസ്വസ്ഥതകള്‍ക്ക് ഇഞ്ചിയും ഉപ്പും ചേര്‍ത്തു കഴിച്ചാല്‍ മതിയാകും.
മൈഗ്രെയിന് ആശ്വാസം: മൈഗ്രെയ്ന്‍ പോലുള്ള രോഗങ്ങള്‍ക്ക് ഇഞ്ചി വല്ലതാണ്. സുമാട്രിയാന്‍ എന്ന മൈഗ്രെയ്നിന്റെ മരുന്നിനു തുല്യമായ ഫലമാണ് ഇഞ്ചിയിലെ ഘടകങ്ങള്‍ക്കുള്ളത്.
ശരീരഭാരം കുറയ്ക്കുന്നു: ഇഞ്ചി ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമാക്കിയാല്‍ ശരീര ഭാരം കുറയുന്നു. ദഹനം വര്‍ദ്ധിപ്പിച്ച് ശരീരത്തിന്റെ പ്രവര്‍ത്തന ക്ഷമത വര്‍ദ്ധിപ്പിക്കുന്നു. ഇഞ്ചി രാവിലെ വെറും വയറ്റില്‍ വെറുതെ കഴിച്ചാല്‍പ്പോലും 40 കലോറിയോളം കൊഴുപ്പ് കത്തുമത്രെ.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.