ഹൃദയാഘാതം: പ്രാധമിക ലക്ഷണവും രോഗിക്ക് നല്‍കേണ്ട ഫസ്റ്റ് എയ്ഡും
ഹൃദയാഘാതം ഇന്നു സര്‍വ്വ സാധാരണമായിക്കൊണ്ടിരിക്കുന്നു. ഹൃദയ പേശികള്‍ക്ക് ആവശ്യത്തിന് രക്തം ലഭിക്കാതെ വരുന്നതാണ് ഹൃദയത്തിന്റെ പ്രവര്‍ത്തനം താളം തെറ്റാനും, ഹൃദയാഘാതം വരാനുമുള്ള കാരണം.
ഒരാള്‍ പെട്ടന്നു കുഴഞ്ഞു വീഴുകയോ, അബോധാവസ്ഥയിലാവുകയോ ചെയ്താല്‍ അയാള്‍ക്കു ഹൃദയാഘാതം ഉണ്ടായതായി സംശയിക്കാം. ഇത്തരം വ്യക്തികളുടെ ലക്ഷണം മനസ്സിലാക്കി പെട്ടന്നുതന്നെ ചില പൊടിക്കൈകള്‍ ചെയ്താല്‍ മരണത്തില്‍നിന്നുതന്നെ ആ വ്യക്തിയെ നമുക്കു രക്ഷിക്കാന്‍ കഴിഞ്ഞേക്കും.
ഹൃദയാഘാതത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍
3-8 മിനിറ്റുവരെ നീണ്ടു നില്ക്കുന്ന ശക്തമായ നെഞ്ചു വേദന. ആദ്യം നെഞ്ചിന്റെ മദ്ധ്യഭാഗത്തു തുടങ്ങി ക്രമേണ അത് കൈകള്‍ , താടി പുറം എന്നീ ഭാഗങ്ങളിലേക്ക് ഈ വേദന വ്യാപിക്കും.
ശരീരം നന്നായി വിയര്‍ത്തൊഴുകുന്നു
മുഖം വിളറും
തലചുറ്റലും, ശ്വസ തടസ്സവും അനുഭവപ്പെടും
ദ്രുതഗതിയിലുള്ളതും ദുര്‍ബലവുമായ പള്‍സ്
രോഗിക്ക് പെട്ടന്നു നല്‍കേണ്ട ഫസ്റ്റ് എയ്ഡ്
രോഗി ഇറുകിയ വസ്ത്രങ്ങള്‍ ആണ് ധരിച്ചിരിക്കുന്നതെങ്കില്‍ അത് ഊരിമാറ്റുക.
രോഗിക്ക് മനോധൈര്യം നല്‍കുക.
രോഗിയെ അനായാസമായി കിടക്കാന്‍ അനുവദിക്കുകയോ, കാലുകള്‍ മടക്കി ചുമരിനോട് ചേര്ത്തിരിക്കാനോ നിര്‍ദ്ദേശിക്കുക. തലയും തോളും ഇളകാതിരിക്കാന്‍ ശ്രദ്ധിക്കുക.
ശരീരം ഇളകാതിരിക്കാന്‍ ശ്രദ്ധിക്കുക.
രോഗിയെ ഒറ്റയ്ക്കിരുത്തരുത്.
ഈ അവസരത്തില്‍ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നല്‍കരുത്. ഇത് ശ്വാസ തടസ്സത്തിനു കാരണമാകും.
ഉടനെതന്നെ ആശുപത്രിയില്‍ എത്തിക്കുക.

