ഖത്തറില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തി 1,500 വിദേശികള്‍ രാജ്യം വിട്ടതായി റിപ്പോര്‍ട്ട്.
ഇതിനോടകം നാട്ടിലേക്ക് മടങ്ങിയവരില്‍ വലിയൊരു പങ്കും നേപ്പാള്‍, ശ്രീലങ്ക.ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.
എന്നാല്‍ പൊതുമാപ്പില്‍ എത്ര ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങി എന്നത് സംബന്ധിച്ച വിവരം വെളിപ്പെടുത്താന്‍ ഇന്ത്യന്‍ എംബസി തയാറായില്ല.ഇന്ത്യന്‍ എംബസി ഒഴികെ വിവിധ ഏഷ്യന്‍ രാജ്യങ്ങളുടെ എംബസികളില്‍ നിന്നുള്ള കണക്കു പ്രകാരം സ്വദേശത്തേക്ക് മടങ്ങിയവരുടെ എണ്ണം 1,200നു മുകളില്‍ വരുമെന്നാണ് സൂചന. ഇത് വരെയായി ബംഗ്ലാദേശില്‍ നിന്നുള്ള 700 പേരും, ശ്രീലങ്കക്കാരായ 450 പേരും നേപ്പാളികളായ 229 പേരും ഈ ആനുകൂല്യം ഉപയോഗപ്പെടുത്തി സ്വദേശത്തേക്കു മടങ്ങിയതായി അതാതു എംബസ്സി വൃത്തങ്ങള്‍ വ്യക്തമാക്കി.
ഇനിയും പലരും ആവശ്യമായ രേഖകള്‍ ശരിയാക്കാന്‍ അപേക്ഷിച്ചു ഊഴം കാത്തിരിക്കുകയാണ്. അതെസമയം വിദേശികളില്‍ എണ്ണത്തില്‍ കൂടുതലുള്ള ഇന്ത്യക്കാരില്‍ എത്ര പേര്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങിയെന്നത് സംബന്ധിച്ച കണക്കുകള്‍ ഇന്ത്യന്‍ എംബസി നല്‍കാന്‍ തയാറായില്ല. പൊതുമാപ്പിന്റെ ആനുകൂല്യം തേടുന്ന ഇന്ത്യക്കാര്‍ 6000 മുതല്‍ 8000 വരെയാകുമെന്നായിരുന്നു എംബസി നേരത്തെ വെളിപ്പെടുത്തിയിരുന്നത്.

