ഉസ്ബെക്കിസ്ഥാനില്‍ സുവിശേഷ പ്രതികള്‍ വിതരണം ചെയ്തതിന് 8 ക്രൈസ്തവര്‍ക്ക് തടവുശിക്ഷ താഷ്ക്കന്റ്: മദ്ധ്യഏഷ്യന്‍ രാഷ്ട്രമായ ഉസ്ബക്കിസ്ഥാനില്‍ സുവിശേഷ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ലഘുലേഖകള്‍ വിതരണം ചെയ്തതിന് 8 ക്രൈസ്തവര്‍ക്ക് തടവുശിക്ഷ ലഭിച്ചു.
ഏതാനും മാസം മുമ്പ് ഉസ്ബക്കിസ്ഥാന്റെ തലസ്ഥാന നഗരിയായ താഷ്ക്കന്റില്‍ വീടുകളില്‍ സുവിശേഷ പ്രതികളും, ബൈബിളുകളും വിതരണം ചെയ്ത കേസിലാണ് 8 പേര്‍ക്ക് പിഴയും 2 വര്‍ഷം തടവും കോടതി വിധിച്ചത്.
കഴിഞ്ഞ മാസം ഭക്തിയോര് ഒഡിനായിവി, ആന്‍ഡ്രി സെറിന്‍ , മഹുമ്മുദ് ഹകിംജാനോവ്, ഷിംസിദ്ധന് എന്നിവര്‍ ദിനാവു എന്ന സ്ഥലത്ത് ആത്മീക കൂടിവരവ് നടത്തുകയും ബൈബിളുകള്‍ , സുവിശേഷ പ്രതികള്‍ എന്നിവ വിതരണം ചെയ്യുകയുമുണ്ടായി.
പോലീസ് എത്തി റെയ്ഡു നടത്തി ഇവയും ചില സിഡികളും പിടിച്ചെടുത്തു നശിപ്പിച്ചു. തുടര്‍ന്നു കേസെടുക്കുകയുമുണ്ടായി. സെപ്റ്റംബറില്‍ പാസ്റ്റര്‍ ദിമിത്രി ബുട്ടോവ്, ഭാര്യ സ്വത്ത്ലാന മറ്റു രണ്ടുപേര്‍ ഉള്‍പ്പെടെ നാലുപേരെയും സമാനമായി പോലീസ് റെയ്ഡില്‍ അറസ്റ്റു ചെയ്തു. ഇവര്‍ക്കെതിരായ കേസുകളിലാണ് പിഴത്തുകയും രണ്ടു വര്‍ഷം ജയില്‍വാസവും ശിക്ഷ വിധിച്ചത്.
ഉസ്ബക്കിസ്ഥാനില്‍ മിഷണറി പ്രവര്‍ത്തനങ്ങള്‍ ശക്തമായിക്കൊണ്ടിരിക്കുന്ന സമയമാണ്. അതുകൊണ്ടുതന്നെ സുവിശേഷകര്‍ക്കും വിശ്വാസികള്‍ക്കും എതിരായി പ്രതികൂലങ്ങളും വര്‍ദ്ധിച്ചു വരികയാണ്. പലയിടങ്ങളിലും ഇതുപോലുള്ള റെയ്ഡും കേസുകളും നടന്നിട്ടുണ്ട്.

