മദ്ധ്യ ആഫ്രിക്കയില്‍ ക്രൈസ്തവ ഗ്രാമത്തില്‍ കൂട്ടക്കൊല: 26 മരണം

Breaking News Global Top News

മദ്ധ്യ ആഫ്രിക്കയില്‍ ക്രൈസ്തവ ഗ്രാമത്തില്‍ കൂട്ടക്കൊല: 26 മരണം
ബാന്‍ഗുയി: സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക് രാജ്യത്ത് മുസ്ലീം വിമത സേനയില്‍പ്പെട്ട അക്രമികള്‍ ക്രൈസ്തവ ഗ്രാമത്തില്‍ നടത്തിയ കൂട്ടക്കൊലയില്‍ 26 പേര്‍ മരിച്ചു. രാജ്യ തലസ്ഥാന നഗരിയായ ബാന്‍ഗുയില്‍നിന്നും 220 മൈല്‍ വടക്കുള്ള നിഡോമിറ്റി ഗ്രാമത്തില്‍ ക്രൈസ്തവരുടെ വീടുകളില്‍ അതിക്രമിച്ചു കയറിയായിരുന്നു കൂട്ടക്കൊല നടത്തിയത്.

ഇസ്ലാമിക തീവ്രവാദി സംഘടനയായ സെലീക്ക ഗ്രൂപ്പിന്റെ പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു. 2013 മുതല്‍ ഈ പ്രവിശ്യയില്‍ സെലിക്കാ ഗ്രൂപ്പും അതിനെ പ്രതിരോധിക്കാനായി ക്രൈസ്തവര്‍ രൂപീകരിച്ച സംഘടനയും തമ്മില്‍ നിരന്തരം പ്രശ്നങ്ങളുള്ള സ്ഥലമാണ്.

മുമ്പും സമാന രീതിയില്‍ ക്രൈസ്തവര്‍ കൂട്ടക്കൊലയ്ക്കിരയായിട്ടുണ്ട്. ക്രൈസ്തവരെ വെടിവെച്ചും, വെട്ടിയും കൊലപ്പെടുത്തുക, ആക്രമിച്ചു പരിക്കേല്‍പ്പിക്കുക, സ്ത്രീകളെ മാനഭംഗപ്പെടുത്തുക, വീടും സ്ഥാപനങ്ങളും കൊള്ളയടിക്കുക ഇതൊക്കെ ഇവിടെ പതിവാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.