കണ്ണൂരിൽ പ്രാർത്ഥനായോഗത്തിനു നേരെ ആർ എസ് എസ് ആക്രമണം.
കണ്ണൂർ: പാസ്റ്റർ.ഡെന്നീസ് സ്പടികത്തിനും വിശ്വാസികൾക്കും ക്രൂരമായി മർദ്ദനമേറ്റു. 12ഓളം പേരെ കണ്ണൂർ എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കണ്ണൂരിൽ ക്രിസ്ത്യൻ കുടുംബം വീട്ടിൽ നടത്തിയ പ്രാർത്ഥനാസംഗമം ആർ എസ് എസ് പ്രവർത്തകർ തടഞ്ഞു.
കണ്ണൂർ ജില്ലയിലെ പുഴാതിയിലാണ് സംഭവം.
പുഴാതി സ്വദേശി അനീഷിന്റെ കുടുംബത്തിനുനേരെയാണ് ആർ എസ് എസ് ആക്രമണമുണ്ടായത്.
ഹിന്ദു ഭൂരിപക്ഷസ്ഥലത്ത് ക്രിസ്തീയ പ്രാർത്ഥന നടത്താൻ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു 20 ഓളം വരുന്ന ആർ എസ് എസ് സംഘം പ്രാർത്ഥന തടഞ്ഞത്.പ്രാർത്ഥന നിർത്തിയില്ലെങ്കിൽ വീട് തകർക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

