രോഗം മാറാൻ കൈ കൊട്ടി നിലവിളിച്ചു പ്രാർത്ഥന: രോഗി അത്യാസന്നനിലയിൽ ആശുപത്രിയിലുമായി

Breaking News India Kerala Top News

രോഗം മാറാന്‍ കൈകൊട്ടി പ്രാര്‍ഥന,നിലവിളിച്ച പെണ്‍കുട്ടിയെ നാട്ടുകാരും പോലീസും ആശുപത്രിയിലാക്കി.

രോഗം ബാധിച്ച പെണ്‍കുട്ടിയെ ഡോക്ടറെ കാണിക്കാതെ രോഗശാന്തിക്കായി കൈകൊട്ടി പ്രാര്‍ഥന.

കുട്ടിയുടെ കരച്ചില്‍കേട്ട് എത്തിയ നാട്ടുകാര്‍ പോലീസിന്റെ സഹായത്തോടെ പെണ്‍കുട്ടിയെ ആശുപത്രയിലാക്കി.

കൊല്ലം ചിന്നക്കട സി.എസ്.ഐ ഹാളിനു സമീപത്തെ പ്രാര്‍ഥനാ കേന്ദ്രത്തിലാണ് സംഭവം.

തലവേദന പതിവായ കുട്ടിക്ക് രോഗശാന്തിക്കായാണു പ്രാര്‍ഥന നടത്തിയത്.തലവേദനയില്‍ പുളഞ്ഞ പെണ്‍കുട്ടിയുടെ നിലവിളി ഉയര്‍ന്നതോടെ നാട്ടുകാര്‍ ഇടപെടുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി പെണ്‍കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും ആശുപത്രിയില്‍ എത്തിയിരുന്നു. പട്ടത്താനം സ്വദേശിയാണ് പ്രാര്‍ഥനാ കേന്ദ്രം നടത്തുന്നത്. ഇയാളുടെ സഹോദരിയുടെ മകളായ പെണ്‍കുട്ടിയെയാണ് നാട്ടുകാര്‍ ഇടപെട്ട് മോചിപ്പിച്ചത്.

കഴിഞ്ഞ ദിവസം രാത്രി മുതല്‍ പെണ്‍കുട്ടി വേദനകൊണ്ട് നിലവിളിക്കുകയായിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു. വിവരമന്വേഷിച്ച അയല്‍ക്കാരോട് തലവേദനയാണെന്നും പ്രാര്‍ഥിക്കുമ്പോള്‍ മാറുമെന്നുമായിരുന്നു മറപടി. ഇന്നലെ രാവിലെ നിലവിളി തുടര്‍ന്നതോടെയാണ് പോലീസില്‍ വിവരം അറിയിച്ചത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയെ പോലീസത്തെി പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു പോയപ്പോഴും ഇവിടെ പ്രാര്‍ഥന തുടരുകയായിരുന്നു. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.