കഠിനചൂടില്‍ ഗള്‍ഫ്

Breaking News Middle East Top News

കഠിനചൂടില്‍ ഗള്‍ഫ്

കുവൈത്ത്: കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കഠിനചൂടാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ഇപ്പോള്‍ അനുഭവപ്പെടുന്നത്.

കഠിന ചൂടിനോടൊപ്പം ഇടയ്ക്കിടെ മണല്‍ കാറ്റും വീശുന്നുണ്ട്.

വരും വര്‍ഷങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ കാലാവസ്ഥയില്‍ വന്‍മാറ്റങ്ങള്‍ സംഭവിക്കുമെന്നാണ് മുന്നറിയിപ്പ്. ആഗോള കാലാവസ്ഥാ വ്യതിയാനങ്ങള്‍ അറേബ്യന്‍ രാജ്യങ്ങളിലും പ്രതീക്ഷിക്കാം. ചൂട് ശക്തമായ സ്ഥലങ്ങളില്‍ നിന്നും ജനങ്ങള്‍ക്ക് താമസം മാറ്റേണ്ടിരുമെന്ന് ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു.

ജര്‍മനിയിലെ മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ടും നിക്കോഷ്യലെ സൈപ്രസ് ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് നടത്തിയ ഗവേഷണ റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.

മനുഷ്യനുതാങ്ങാനാകാത്ത ചൂടായ 170 ഡിഗ്രി ഫാരന്‍ഹീറ്റ് ആയിരിക്കും 80 വര്‍ഷത്തിനകം മിഡില്‍ ഈസ്റ്റിലുണ്ടാകുമെന്നായിരുന്നു പഠനങ്ങള്‍ വെളിപ്പെടുത്തിയിരുന്നത്.

സൗദിയിലും യുഎഇലും പലയിടത്തും കനത്ത ചൂട് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ നൂറ്റാണ്ടുകള്‍ക്കിപ്പുറം സംഭവിക്കുന്ന കൊടും ചൂടിന്റെ നടുക്കത്തിലാണ് കുവൈത്തും ഇറാഖുമെല്ലാം.

സൂര്യതാപം ഏല്‍ക്കാതെ നോക്കണമെന്നും നിര്‍ജലീകരണം ഒഴിവാക്കാന്‍ ആവശ്യത്തിനു വെള്ളം കുടിക്കണമെന്നുമാണ് നിര്‍ദ്ദേശം.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.